തെന്നിന്ത്യന്‍ പ്രിയതാരം ധനുഷിനൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി ഇറങ്ങിയ ഹിറ്റ് ചിത്രമാണ് അസുരൻ.
വെങ്കടേഷ് നായകനായി ചിത്രം നരപ്പ എന്ന പേരില്‍ തെലുങ്കിലേക്കും എത്തുകയാണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നു.
വെങ്കടേഷിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെങ്കടേഷും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ശ്രീകാന്ത് അഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം തെലുങ്കില്‍ ചെയ്യുന്നത് പ്രിയാമണിയാണ്. ആദ്യ തമിഴ് ചിത്രത്തിലെ അഭിനയിത്തിന് മികച്ച പ്രതികരണമാണ് താരത്തിനു ലഭിച്ചത്. വെട്രിമാരനായിരുന്നു അസുരൻ തമിഴില്‍ സംവിധാനം ചെയ്തത്.
തെലുങ്കില്‍ വെങ്കടേഷിന്റെ അഭിനയം തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അഭിനയപ്രധാനമായ കഥാപാത്രം തന്നെയാണ് വെങ്കടേഷിന്.സിനിമ എപ്പോഴായിരിക്കും റിലീസ് ചെയ്യുക എന്ന് വ്യക്തമല്ല.തമിഴില്‍ 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രമാണ് അസുരൻ.
Asuran is a hit Malayalam movie starring Malayalam lady superstar Manju Warrier opposite South Indian darling Dhanush