---
title: "മീനാക്ഷി ദിലീപിന് വിവാഹം; വാർത്തകളോട് പ്രതികരിച്ച് ദിലീപ് "
english_title: "Meenakshi married to Dileep; Dileep reacts to the news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/74096/meenakshi-married-to-dileep-dileep-reacts-to-the-news"
published_at: "2022-10-12T19:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346cfc6f40ea_meenakshi.jpg"
keywords: []
---

# മീനാക്ഷി ദിലീപിന് വിവാഹം; വാർത്തകളോട് പ്രതികരിച്ച് ദിലീപ് 

> **Lead Summary:** **ആ**രാധകർക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് ദിലീപ് - മഞ്ജു വാര്യർ എന്നിവരുടെ മകൾ മീനാക്ഷി ദിലീപ്. ഇൻസ്റ്റാഗ്രാമിൽ മാത്രം സജീവമായ മീനാക്ഷിക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞത് മുതൽ അച്ഛൻ ദിലീപിന്റെ കൂടെയാണ് മീനാക്ഷി താമസിക്കുന്നത്.

## Article Content

**ആ**രാധകർക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് ദിലീപ് - മഞ്ജു വാര്യർ എന്നിവരുടെ മകൾ മീനാക്ഷി ദിലീപ്. ഇൻസ്റ്റാഗ്രാമിൽ മാത്രം സജീവമായ മീനാക്ഷിക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞത് മുതൽ അച്ഛൻ ദിലീപിന്റെ കൂടെയാണ് മീനാക്ഷി താമസിക്കുന്നത്.

മീനാക്ഷി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. അടുത്തിടെ മീനാക്ഷി വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. സിനിമയിലെ പ്രശസ്‌തനായ നടനാണ് വരൻ എന്ന തരത്തിൽ ഒക്കെയായിരുന്നു വാർത്ത.

ചില താരങ്ങളുടെ ചിത്രങ്ങൾ ചേർത്തും വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത് പ്രചരിച്ചെങ്കിലും മീനാക്ഷിയോ ദിലീപോ ഇതിൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ, ആ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ദിലീപ്.

സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയിൽ എത്തിയപ്പോൾ ആയിരുന്നു ദിലീപിന്റെ പ്രതികരണം. ഏറെ നാളുകൾക്ക് ശേഷം ദിലീപ് പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടിയാണിത്. പരിപാടിയിൽ വെച്ചുള്ള ദിലീപിന്റെ പ്രതികരണം വൈറലാവുകയാണ്. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനറിയുന്നത് സോഷ്യല്‍മീഡിയയിലൂടെയായാണ്.

ഈ അടുത്താണ് ഞാന്‍ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആള്‍ക്കാര്‍ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാല്‍ കിട്ടാത്ത കാര്യമാണ്' എന്നായിരുന്നു ദിലീപ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/74096/meenakshi-married-to-dileep-dileep-reacts-to-the-news)