---
title: " അജയ് ദേവ്ഗണിന് പ്രായം കുറഞ്ഞ നടിയുമായി ബന്ധമുണ്ട്; ഭർത്താവിനെ കുറിച്ച് വന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി കജോൾ "
english_title: "Ajay Devgn has a relationship with a younger actress; Actress Kajol reacts to the news about her husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/74044/ajay-devgn-has-a-relationship-with-a-younger-actress-actress-kajol-reacts-to-the-news-about-her-husband"
published_at: "2022-10-12T14:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634687e9d189d_kajol.jpg"
keywords: []
---

#  അജയ് ദേവ്ഗണിന് പ്രായം കുറഞ്ഞ നടിയുമായി ബന്ധമുണ്ട്; ഭർത്താവിനെ കുറിച്ച് വന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി കജോൾ 

> **Lead Summary:** ബോളിവുഡിന് ഏറ്റവും പ്രിയങ്കരരായ താരദമ്പതിമാരാണ് കാജോളും അജയ് ദേവ്ഗണും. ബോളിവുഡിലെ സൂപ്പർ നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് കാജോള്‍ അജയയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

## Article Content

ബോളിവുഡിന് ഏറ്റവും പ്രിയങ്കരരായ താരദമ്പതിമാരാണ് കാജോളും അജയ് ദേവ്ഗണും. ബോളിവുഡിലെ സൂപ്പർ നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് കാജോള്‍ അജയയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിരുന്ന കാജോള്‍ വലിയൊരു താരമാവാന്‍ സാധിക്കാത്ത അജയിയെ പോലൊരാളെ വിവാഹം കഴിച്ചത് നടിയുടെ ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. ഇപ്പോള്‍ മക്കളുടെയും ഭര്‍ത്താവിന്റെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് നടി.വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് കാജോള്‍ ചെയ്തത്.

മകളുടെ ജനനം കൂടി വന്നതോടെ ഇടവേളയായി. ശേഷം ഫനാ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നതും ആരാധകരുടെ ഹൃദയം കീഴടക്കുന്നതും. ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചകളിലും ഭര്‍ത്താവിന് സപ്പോർട്ടായി എന്നും കാജോളുണ്ട്.

ഇടയ്ക്ക് അജയ് പ്രായം കുറഞ്ഞൊരു നടിയുമായി അടുപ്പത്തിലാണെന്ന തരത്തില്‍ ഒരു മാഗസിനില്‍ കഥ വന്നിരുന്നു. ഇതിനെതിരെയും കാജോള്‍ പ്രതികരിച്ചു. 'ഇത്തരം കിംവദന്തികളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

കാരണം സിനിമ ഇന്‍ഡസ്ട്രി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കറിയാം. അടിസ്ഥാനമായ വിശ്വാസമില്ലാതെ നമുക്ക് വിവാഹ ജീവിതം തുടരാന്‍ സാധിക്കില്ല. സത്യം പറഞ്ഞാല്‍ ഇത്തരം വര്‍ത്തമാനങ്ങള്‍ ഞാന്‍ കാര്യമാക്കാറില്ലെന്ന്', കാജോള്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/74044/ajay-devgn-has-a-relationship-with-a-younger-actress-actress-kajol-reacts-to-the-news-about-her-husband)