---
title: "ആ മുഖമൂടിക്ക് പിന്നില്‍ ആര്...? അവസാനം വെളിപ്പെടുത്തി മമ്മൂട്ടി"
english_title: "Who is behind that mask...? Mammootty finally revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73943/who-is-behind-that-mask-mammootty-finally-revealed"
published_at: "2022-10-11T21:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634596176dd88_mammootty.jpg"
keywords: []
---

# ആ മുഖമൂടിക്ക് പിന്നില്‍ ആര്...? അവസാനം വെളിപ്പെടുത്തി മമ്മൂട്ടി

> **Lead Summary:** **മി**കച്ച റിപ്പോര്‍ട്ടും കളക്ഷനുമായി തീയറ്ററുകളില്‍ നിറസാന്നിധ്യമായി ഓടുകയാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്ക് എന്ന സിനിമ. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ റിലീസായി ആദ്യ പകുതി വരെ സിനിമയുടെ പേര് പോലെ തന്നെ ആ നിഗൂഢത നിറഞ്ഞ് നില്‍ക്കുകയാണ്.

## Article Content

**മി**കച്ച റിപ്പോര്‍ട്ടും കളക്ഷനുമായി തീയറ്ററുകളില്‍ നിറസാന്നിധ്യമായി ഓടുകയാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്ക് എന്ന സിനിമ. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ റിലീസായി ആദ്യ പകുതി വരെ സിനിമയുടെ പേര് പോലെ തന്നെ ആ നിഗൂഢത നിറഞ്ഞ് നില്‍ക്കുകയാണ്.

ആദ്യ പകുതിയക്ക് ശേഷം എല്ലാവരും കാത്തിരുന്ന ആ മുഖമൂടിക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കുകയും ഒരു ലക്ഷ്ണമൊത്ത റിവഞ്ച് ത്രില്ലര്‍ മലയാളികള്‍ക്ക് സമ്മാനിക്കുകയും ചെയ്യുകയായിരുന്നു മമ്മൂട്ടിയും റോഷാക്കിന്റെ അണിയറ പ്രവര്‍ത്തകരും.

മമ്മൂട്ടിയും കെട്ട്യോളാണ്ണെന്റെ മാലാഖയുടെ സംവിധായകന്‍ നിസാം ബഷീറും ഒരുമിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചയാകുന്ന ഒരു ചോദ്യമായിരുന്നു, ആരാണ് ആ മുഖമൂടിക്ക് പിന്നില്‍?

സിനിമയിലും ആരാണ് ആ മുഖമൂടിക്ക് പിന്നില്‍ എന്ന അണിയറപ്രവര്‍ത്തകര്‍ കൃത്യമായി വെളിപ്പെടുത്തുന്നില്ലെങ്കിലും ദിലീപ് എന്ന പേര് മാത്രമാണ് ചിത്രം അവസാനിക്കുമ്പോഴും നിലനില്‍ക്കുന്നത്.

എന്നാല്‍ മമ്മൂട്ടി വെളിപ്പെടുത്തിയിരിക്കുകയാണ് ആരാണ് ആ മുഖമൂടിക്ക് പിന്നില്‍ എന്ന്. മറ്റാരുമല്ല മലയാളികളുടെ സ്വന്തം അസിഫ് അലിയാണ് ദിലീപ് എന്ന പേരില്‍ ആ മുഖമൂടിക്ക് പിന്നിലെത്തിയത്.

നിസാമിന്റെ ആദ്യ ചിത്രമായ കെട്ട്യോളാണ്ണെന്റെ മാലാഖയിലെ നായക കഥാപാത്രം അവതരിപ്പിച്ചത് അസിഫ് അലിയായിരുന്നു. നേരത്തെ റോഷാക്കിന്റെ പ്രീ-റിലീസ് ടീസര്‍ ഇറക്കിയപ്പോള്‍ മുഖമൂടിക്ക് പിന്നില്‍ അസിഫ് അലിയാണെന്ന് നിരവധി പേര്‍ സംശയം ഉന്നയിച്ചിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടിയെയും അസിഫ് അലിയെയും കൂടാതെ ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, ഷറഫുദ്ദീന്‍, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്ബനി നിര്‍മിച്ച്‌ ആദ്യമായി തീയറ്ററുകളില്‍ എത്തുന്ന ചിത്രമാണ് റോഷാക്ക്.

സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമീഷ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ - ചിത്രസംയോജനം- കിരണ്‍ ദാസ്, സംഗീതം- മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, ചമയം- റോണക്സ് സേവ്യര്‍ ആന്‍ഡ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രോജക്‌ട് ഡിസൈനര്‍- ബാദുഷ, പിആര്‍ഒ പ്രതീഷ് ശേഖര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/73943/who-is-behind-that-mask-mammootty-finally-revealed)