---
title: "എപ്പോളാണ് വിവാഹിതയാകുക എന്ന് ചോദ്യം; കിടിലൻ മറുപടിയുമായി താരം "
english_title: "When will you get married? The actor gave a great answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73939/when-will-you-get-married-the-actor-gave-a-great-answer"
published_at: "2022-10-11T21:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63459076e263f_trisha.jpg"
keywords: []
---

# എപ്പോളാണ് വിവാഹിതയാകുക എന്ന് ചോദ്യം; കിടിലൻ മറുപടിയുമായി താരം 

> **Lead Summary:** **തെ**ന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് തൃഷ. വര്‍ഷങ്ങളോളമായി തമിഴ് സിനിമ ലോകത്ത് താരം നിറഞ്ഞ് നില്‍ക്കുകയാണ്. മണിരത്നം അണിയിച്ചൊരുക്കിയ പൊന്നിയില്‍ സെല്‍വനാണ് താരത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം.

## Article Content

**തെ**ന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് തൃഷ. വര്‍ഷങ്ങളോളമായി തമിഴ് സിനിമ ലോകത്ത് താരം നിറഞ്ഞ് നില്‍ക്കുകയാണ്. മണിരത്നം അണിയിച്ചൊരുക്കിയ പൊന്നിയില്‍ സെല്‍വനാണ് താരത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം.

നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിട്ടുണ്ട്. ഇപ്പോളിതാ, എപ്പോളാണ് വിവാഹിതയാകുക എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി.

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല എന്നാണ് തൃഷ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

***

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും എനിക്ക് താല്പര്യമില്ല. ഞാന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ല. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന പലരും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരും അതേപോലെതന്നെ വിവാഹമോചനം നേടാന്‍ ആലോചിക്കുന്നവരും ഉണ്ട്.*

* എനിക്ക് സന്തോഷം നല്‍കാത്ത ഒരു ദാമ്പത്യജീവിതം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എനിക്ക് അന്യോജ്യമായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യും.*

### Related Links & Sources
- [Original Story Source](https://moviemax.in/news/73939/when-will-you-get-married-the-actor-gave-a-great-answer)