---
title: "സിനിമയില്‍ ഒരു കൈനോക്കാൻ ചെന്നൈയുടെ സ്വന്തം തല; നായിക ലേഡി സൂപ്പര്‍ സ്റ്റാര്‍"
english_title: "Chennai's own head to take a look at the film; Heroine Lady Superstar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73937/chennais-own-head-to-take-a-look-at-the-film-heroine-lady-superstar"
published_at: "2022-10-11T21:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63458e574259b_dhoni.jpg"
keywords: []
---

# സിനിമയില്‍ ഒരു കൈനോക്കാൻ ചെന്നൈയുടെ സ്വന്തം തല; നായിക ലേഡി സൂപ്പര്‍ സ്റ്റാര്‍

> **Lead Summary:** **മുംബൈ : **സിനിമയില്‍ ഇന്നിംഗ്‌സിന് തുറക്കാന്‍ ഒരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. 2019ല്‍ ഭാര്യ സാക്ഷിക്കൊപ്പം ചേര്‍ന്ന്, ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരില്‍ താരം തന്റെ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരുന്നു.

## Article Content

**മുംബൈ : **സിനിമയില്‍ ഇന്നിംഗ്‌സിന് തുറക്കാന്‍ ഒരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. 2019ല്‍ ഭാര്യ സാക്ഷിക്കൊപ്പം ചേര്‍ന്ന്, ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരില്‍ താരം തന്റെ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ നിര്‍മ്മാണ രംഗത്തേക്ക് ധോണി എന്റര്‍ടെയ്ന്‍മെന്റ് പ്രവേശിക്കാന്‍ പോകുന്നുവെന്നാണ് ലഭ്യമായ വിവരം. ധോണിയുടെ ആദ്യ ചിത്രത്തിലെ നായികയായെത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണെന്നാണ് സൂചന.

എന്നാല്‍, ഈ വാര്‍ത്തകള്‍ ധോണിയുടെ കമ്ബനിയോ നയന്‍താരയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ധോണിയുടെ നിര്‍മ്മാണത്തില്‍ നയന്‍താര കേന്ദ്രകഥാപാത്രമായി വരുന്ന സിനിമ ഒരുങ്ങുന്നതായി നേരെത്തെയും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍, ഇങ്ങനെ ഒരു ചിത്രം ചെയ്യുന്നില്ല എന്നാണ് ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

അതേസമയം മികച്ച പല പ്രൊജക്റ്റുകളും തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അതേക്കുറിച്ച്‌ അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നും ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/73937/chennais-own-head-to-take-a-look-at-the-film-heroine-lady-superstar)