മലയാളത്തില്‍ പ്രേഷകര്‍ക്ക് ഇഷ്ട്ടപെട്ട നടനാണ് രമേഷ് പിഷാരടി. ബിഗ്സ്ക്രീനും മിനിസ്ക്രീനും ഒരുപോലെ കൈകാര്യം ചെയ്യ്ത് പ്രേഷകരുടെ മനം കവരാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട് .
ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങള്‍ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
ക്യാപ്ഷന്‍ സിംഹമെന്ന ഓമനപ്പേരിലാണ് പിഷാരടി സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നത്.പതിവ് പോലെ രസകരമായൊരു ക്യാപ്ഷനും അടിപൊളി വീഡിയോയുമായാണ് പിഷാരടി ഇപ്പോള്‍ എത്തിയിരിക്കുന്നത്.
വീട്ടിലെ തത്തയെക്കൊണ്ട് മീശ പിരിപ്പിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 'ഒരു പഴം കിട്ടണമെങ്കില്‍ ഒമ്പത് തവണ മീശ പിരിക്കണമായിരുന്നു.
എന്ന തഗ്ഗ് ഡയലോഗിനൊപ്പമാണ് താരം വീഡിയോ പങ്കുവച്ചത്. പിഷാരടിയുടെ മൃഗസ്നേഹം ആരാധകര്‍ക്കിടയില്‍ വളരെ മുന്നേതന്നെ ചര്‍ച്ചാവിഷയമായിരുന്നു. പിഷാരടിയുടെ സംവിധാന സംരഭമായ പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയും ചെറുജീവജാലങ്ങളെക്കൊണ്ട് നിറഞ്ഞതായിരുന്നു.
പഞ്ചവര്‍ണ്ണതത്ത ഷൂട്ടിംഗ് കഴിഞ്ഞതില്‍പ്പിന്നെ പിഷാരടിയുടെ മിക്ക സോഷ്യല്‍മീഡിയ പോസ്റ്റുകളിലും പക്ഷിമൃഗാദികളേയും കാണാന്‍ കഴിയാറുണ്ട്. അതുപോലെതന്നെ വൈറലായിരിക്കുകയാണ് പുതിയ പോസ്റ്റും.
നിരവധി താരങ്ങളും ആരാധകരുമാണ് പിഷാരടിയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. രഞ്ജിനി ഹരിദാസ്, ചാക്കോച്ചന്, സൂരജ് തെലക്കാട് തുടങ്ങിയവരെല്ലാംതന്നെ കമന്റുമായെത്തിയിട്ടുണ്ട്.'മീശ പിഷാരടി' എന്നാണ് പിഷാരടിയുടെ അടുത്ത സുഹൃത്തായ ചാക്കോച്ചന് കമന്റ് ചെയ്തിരിക്കുന്നത്.
Ramesh Pisharody is the favorite actor in Malayalam. The actor has managed to captivate the audience by manipulating both the big screen and the mini screen