---
title: "അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളത്; മമ്മൂട്ടി"
english_title: "Ammatiri has behaved like a rogue to that car; Mammootty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73861/ammatiri-has-behaved-like-a-rogue-to-that-car-mammootty"
published_at: "2022-10-11T14:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63452f14de926_mammootty.jpg"
keywords: []
---

# അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളത്; മമ്മൂട്ടി

> **Lead Summary:** മമ്മൂട്ടി ചിത്രം റോഷാക്കിലെ ഒരു കേന്ദ്ര കഥാപാത്രമാണ് ലൂക്ക് ആന്റണിയുടെ കാര്‍. തുടക്കം മുതല്‍ അവസാനം വരെ മരത്തിലിടിച്ച് മുന്‍ ഭാഗം തകര്‍ന്ന നിലയില്‍ തുടരുന്ന കാറില്‍ ചില പ്രധാന രംഗങ്ങളും നടക്കുന്നുണ്ട്.

## Article Content

മമ്മൂട്ടി ചിത്രം റോഷാക്കിലെ ഒരു കേന്ദ്ര കഥാപാത്രമാണ് ലൂക്ക് ആന്റണിയുടെ കാര്‍. തുടക്കം മുതല്‍ അവസാനം വരെ മരത്തിലിടിച്ച് മുന്‍ ഭാഗം തകര്‍ന്ന നിലയില്‍ തുടരുന്ന കാറില്‍ ചില പ്രധാന രംഗങ്ങളും നടക്കുന്നുണ്ട്.

ഇപ്പോഴിതാ റോഷാക്കിലെ മസ്താങ് മമ്മൂട്ടിയുടേത് തന്നെയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. അലന്‍ എന്നൊരു പയ്യന്റേതാണ് ആ വണ്ടി.

സിനിമയോട് വലിയ പ്രാന്തുള്ള പയ്യനായതുകൊണ്ടാണ് അവന്‍ അത് കൊടുത്തത്. ഞാനായിരുന്നെങ്കില്‍ , എന്റെ വണ്ടിയായിരുന്നെങ്കില്‍ അത് കൊടുക്കില്ലായിരുന്നു. അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളത്’.

‘കാറിനൊന്നും പറ്റിയിട്ടില്ലാട്ടോ. സിനിമയില്‍ മരത്തിലിടിച്ച നിലയിലാണ് വണ്ടി കാണിക്കുന്നത്. ആ നിലയില്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിക്കുന്നതും.

ഇടിച്ച പോലെ കാണിക്കുന്ന ഭാഗങ്ങളെല്ലാം വേറെ പാര്‍ട്‌സ് കൊണ്ടുവന്ന് സെറ്റ് ചെയ്തതാണ്. ബോണറ്റും സൈഡിലെ ലൈറ്റുമെല്ലാം കൊണ്ടുവന്നിട്ടാണ് ഷൂട്ട് തുടങ്ങിയത്. പെയിന്റും മാറ്റി’ മമ്മൂട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/73861/ammatiri-has-behaved-like-a-rogue-to-that-car-mammootty)