---
title: "തന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്ക് കാത് കൊടുക്കില്ല; പ്രതികരിച്ച് നടി"
english_title: "Divya says that she is enjoying life and has kidnapped her husband; The actress responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73839/divya-says-that-she-is-enjoying-life-and-has-kidnapped-her-husband-the-actress-responded"
published_at: "2022-10-11T13:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63451d07af32f_anshitha.jpg"
keywords: []
---

# തന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്ക് കാത് കൊടുക്കില്ല; പ്രതികരിച്ച് നടി

> **Lead Summary:** മലയാളത്തില്‍ കൂടെവിടെ എന്ന പരമ്പരയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അന്‍ഷിതയാണ്. സൂര്യ എന്ന കിടിലന്‍ കഥാപാത്രത്തിലാണ് ഈ പരമ്പരയില്‍ അന്‍ഷിത എത്തുന്നത്. ഇതിനിടെ തമിഴ് പരമ്പരയിലേക്ക് താരം എത്തിയിരുന്നു.

## Article Content

മലയാളത്തില്‍ കൂടെവിടെ എന്ന പരമ്പരയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അന്‍ഷിതയാണ്. സൂര്യ എന്ന കിടിലന്‍ കഥാപാത്രത്തിലാണ് ഈ പരമ്പരയില്‍ അന്‍ഷിത എത്തുന്നത്. ഇതിനിടെ തമിഴ് പരമ്പരയിലേക്ക് താരം എത്തിയിരുന്നു.

അന്‍ഷിതയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ചെല്ലമ്മ. ഇതേക്കുറിച്ച് നടി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടുദിവസങ്ങള്‍ക്കു മുമ്പാണ് ചെല്ലമ്മയുടെ ഷൂട്ടിംഗ് സെറ്റില്‍ നടന്ന ചില സംഭവങ്ങളുടെ പേരില്‍ നടിക്ക് നേരെ വിമര്‍ശനം വരുന്നത്. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നടി.

തമിഴ് സീരിയല്‍ നടി ദിവ്യയാണ് ആരോപണമായി രംഗത്ത് എത്തിയത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ അന്‍ഷിത ശ്രമിക്കുന്നുവെന്നും ഗര്‍ഭിണിയായ തന്നെ വാട്ടര്‍ ബോട്ടില്‍ വെച്ച് അന്‍ഷിത തല്ലിയെന്നും ദിവ്യ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഭാര്യ പറയുന്നത് പച്ചക്കള്ളം ആണെന്ന് ചെല്ലമ്മ സീരിയലിലെ നടന്‍ അര്‍ണവ് അറിഞ്ഞു.

താനും സഹപ്രവര്‍ത്തകരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ദിവ്യ അനാവശ്യമായി പ്രശ്‌നം ഉണ്ടാക്കിയതാണ്, പിന്നാലെ അന്‍ഷിതയെ തല്ലുകയും ചെയ്തു എന്ന് അര്‍ണവ് പറഞ്ഞു. എന്നാല്‍ അന്‍ഷിത തന്റെ മര്യാദ കൈവിടാതെ നിന്നു. ഒരു പരിധി വിട്ടപ്പോഴാണ് ബോട്ടില്‍ വലിച്ചെറിഞ്ഞത് , ഇത് ദിവ്യയുടെ തോളില്‍ കൊള്ളുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു.

ഇതിന് പിന്നാലെ കമന്റ് ബോക്‌സ് ഓഫ് ആക്കിക്കൊണ്ട് അന്‍ഷിത പറഞ്ഞത് ഇങ്ങനെ,, താന്‍ ജീവിതം ആസ്വദിയ്ക്കുകയാണ് എന്നും, തന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്ക് കാത് കൊടുക്കില്ല എന്നും ഓരോ പോസ്റ്റിലും അന്‍ഷിത വ്യക്തമാക്കുന്നു.

നിങ്ങളെ തെറ്റിദ്ധരിയ്ക്കും എന്ന് ഉറപ്പിച്ചവരോട് നിങ്ങള്‍ എന്താണ് എന്ന് വിശദീകരിച്ച് സമയം കളയുന്നതിലും നല്ലത്, കണ്ട ഭാവം നടിക്കാതെ മുന്നോട്ട് പോകുന്നതാണ് എന്നും എല്ലാം ശരിയാവും എന്നും ഒരു പോസ്റ്റിന്‍ അന്‍ഷിത കുറിച്ചു.

നെഗറ്റീവ് ആയിട്ടുള്ള ആള്‍ക്കാരോട് പ്രതികരിക്കാതിരിയ്ക്കുന്നത് ജീവിതത്തെ കൂടുതല്‍ പവര്‍ഫുള്‍ ആക്കും എന്ന് മറ്റൊരു പോസ്റ്റിലൂടെയും അന്‍ഷിത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/73839/divya-says-that-she-is-enjoying-life-and-has-kidnapped-her-husband-the-actress-responded)