---
title: "പാരന്റ് ക്ലബിലേക്ക് സ്വാ​ഗതം; താരദമ്പതികൾക്ക് ആശംസകളുമായി കാജൽ  "
english_title: "Welcome to the parent club; Kajal wishes the star couple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73833/welcome-to-the-parent-club-kajal-wishes-the-star-couple"
published_at: "2022-10-11T12:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63451c9f26e43_nayantara.jpg"
keywords: []
---

# പാരന്റ് ക്ലബിലേക്ക് സ്വാ​ഗതം; താരദമ്പതികൾക്ക് ആശംസകളുമായി കാജൽ  

> **Lead Summary:** **ത**മിഴ്നാട്ടിൽ വലിയ വിവാദ​മായിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ നയൻതാരയ്ക്കും വിഘ്നേശ് ശിവനും കുഞ്ഞുങ്ങൾ ജനിച്ച വാർത്ത. വാടക ​ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.

## Article Content

**ത**മിഴ്നാട്ടിൽ വലിയ വിവാദ​മായിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ നയൻതാരയ്ക്കും വിഘ്നേശ് ശിവനും കുഞ്ഞുങ്ങൾ ജനിച്ച വാർത്ത. വാടക ​ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.

ഇത് സംബന്ധിച്ച് നയനും വിഘ്നേശും പുറത്തു വിട്ട പ്രസ്താവനയിലും ഒന്നും പറയുന്നില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസമേ ആയിട്ടുള്ളു. ഇക്കാരണങ്ങളാൽ പലവിധ അഭ്യൂഹങ്ങങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

സരൊ​ഗ​സിയുടെ ചട്ടങ്ങൾ ലംഘിച്ചാണോ കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന് അന്വേഷിക്കുമെന്ന് തമിഴ്നാട് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടുകൂടി തമിഴ്നാട്ടിലൊന്നാകെ വലിയ വിവാദമാണ് സംഭവം ഉണ്ടാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിഷയത്തിൽ വിഘനേശും നയനും വിശദീകരണം നൽകുമെന്നാണ് സൂചന.

താര ദമ്പതികളുടെ ഈ വാർത്ത ആരാധകർക്കിടയിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. നയൻതാരയെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ നയൻതാരയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് നടി കാജൽ അ​ഗർവാൾ. 'നയനിനും വിക്കിക്കും അഭിനന്ദനങ്ങൾ. പാരന്റ് ക്ലബിലേക്ക് സ്വാ​ഗതം.

ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണിത്. ഉയിരിനും ഉലകത്തിനും എന്റെ ഒരുപാട് സ്നേഹവും അനു​ഗ്രഹവും,' കാജൽ അ​ഗർവാൾ ട്വീറ്റ് ചെയ്തു . അടുത്തിടെയാണ് കാജൽ അ​ഗർവാളും അമ്മയായത്. ഈ വർഷം ഏപ്രിലിൽ ആണ് കാജൽ കുഞ്ഞിന് ജന്മം നൽകിയത്. കാജലിനെക്കൂടാതെ ഖുശ്ബു ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ നയൻതാരയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73833/welcome-to-the-parent-club-kajal-wishes-the-star-couple)