---
title: "എന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയവരുണ്ട്; അഭയ ഹിരണ്‍മഴി"
english_title: "There are those who hold me close to their hearts; Abhaya Hiranmazhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73792/there-are-those-who-hold-me-close-to-their-hearts-abhaya-hiranmazhi"
published_at: "2022-10-11T10:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344fa49c47d3_abhaya_hiranmayi.jpg"
keywords: []
---

# എന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയവരുണ്ട്; അഭയ ഹിരണ്‍മഴി

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായികയാണ് അഭയ ഹിരണ്‍മഴി. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ പരിചയപ്പെട്ടതോടെയാണ് അഭയ സിനിമയിലേക്ക് എത്തിയത്.

## Article Content

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായികയാണ് അഭയ ഹിരണ്‍മഴി. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ പരിചയപ്പെട്ടതോടെയാണ് അഭയ സിനിമയിലേക്ക് എത്തിയത്.

ഇവര്‍ ഒന്നിച്ച് ആലപിച്ച ഗാനമെല്ലാം ശ്രദ്ധ നേടിയിരുന്നു. എഞ്ചീനിയറിംഗ് പഠനത്തിനിടയിലായിരുന്നു അഭയ ഗോപി സുന്ദറിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ പ്രണയത്തില്‍ ആയി. ശേഷം പാട്ടിന്റെ വഴി തിരഞ്ഞെടുത്തു താരം. ഇതേ കുറിച്ചെല്ലാം വിശദമായി തന്നെ ഗായിക പറഞ്ഞു.

വര്‍ഷങ്ങളോളം ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ചിരുന്നു അഭയയും, ഗോപി സുന്ദറും ഈ അടുത്താണ് ആ ബന്ധം അവസാനിപ്പിച്ചത്. എന്നാല്‍ ഇതിന്റെ കാരണം ഇവര്‍ പറഞ്ഞില്ല. പിന്നാലെ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. ഇതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭയ . തന്റെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചും, മറ്റു പോസ്റ്റ് പങ്കുവെച്ചും അഭയ എത്താറുണ്ട്.

ഇപ്പോള്‍ താരം പങ്കിട്ട പോസ്റ്റും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ചായിരുന്നു അഭയ കുറിച്ചത്. പതിവ് പോലെ അഭയയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റാണ് വരുന്നത്.

മുന്‍വിധിയില്ലാതെ, അനാവശ്യ ചോദ്യങ്ങളൊന്നുമില്ലാതെ എന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയവരുണ്ട്. എന്റെ നെറ്റിയില്‍ ചുംബിച്ച് എന്നോട് വിഷമിക്കേണ്ടെന്ന് പറഞ്ഞവരുണ്ട്. എന്ത് കാര്യത്തിനും ഞങ്ങള്‍ കൂടെയുണ്ടെന്ന് പറഞ്ഞവര്‍.

എല്ലാത്തിനും എനിക്കൊപ്പമായി നില്‍ക്കുന്ന കുടുംബമാണ് എന്റേത്. ഇതാണ് നിങ്ങള്‍ക്കുള്ള ചിത്രമെന്ന ക്യാപ്ഷനോടെയായാണ് അഭയ ഹിരണ്‍മയി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

പുതിയ വഴികളിലേക്ക് ജീവിതം നീങ്ങുകയാണെന്നും 14 വര്‍ഷത്തെ ജീവിതാനുഭവങ്ങളില്‍ നിന്നും പഠിച്ച കാര്യമാണ് ഇതെന്നും ഇതാണ് പുതിയ ചിത്രശലഭമെന്നും അഭയ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/73792/there-are-those-who-hold-me-close-to-their-hearts-abhaya-hiranmazhi)