---
title: "ബിഗ് ബോസ് പതിനാറാം സീസണില്‍ സല്‍മാന്‍ ഖാന്റെ പ്രതിഫലം 1000 കോടി? സല്‍മാന്‍ ഖാന്‍ പ്രതികരിക്കുന്നു"
english_title: "Bigg Boss 16th season Salman Khan's salary 1000 crores? Salman Khan reacts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73771/bigg-boss-16th-season-salman-khans-salary-1000-crores-salman-khan-reacts"
published_at: "2022-10-11T07:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344d0dfe6c22_salman_ghan.jpg"
keywords: []
---

# ബിഗ് ബോസ് പതിനാറാം സീസണില്‍ സല്‍മാന്‍ ഖാന്റെ പ്രതിഫലം 1000 കോടി? സല്‍മാന്‍ ഖാന്‍ പ്രതികരിക്കുന്നു

> **Lead Summary:** ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഹിന്ദി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലായി ബിഗ് ബോസ് എത്തുന്നുണ്ട്. അതില്‍ ഹിന്ദി പതിപ്പിനാണ് ഏറ്റവും അധികം ആരാധകരുള്ളത്. ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ അവതാരകന്‍ സല്‍മാന്‍ ഖാന്‍ ആണ്. ഹിന്ദിയില്‍ പതിനാറാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്.

## Article Content

ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഹിന്ദി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലായി ബിഗ് ബോസ് എത്തുന്നുണ്ട്. അതില്‍ ഹിന്ദി പതിപ്പിനാണ് ഏറ്റവും അധികം ആരാധകരുള്ളത്. ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ അവതാരകന്‍ സല്‍മാന്‍ ഖാന്‍ ആണ്. ഹിന്ദിയില്‍ പതിനാറാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്.

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് ഷോയുടെ അവതാരകന്‍. 2010 മുതല്‍ ഷോയുടെ അവതാരകനാണ് സല്‍മാന്‍ ഖാന്‍. പതിനാറാം സീസണ്‍ അവതരിപ്പിക്കാന്‍ എത്തിയ സല്‍മാന്‍ ഖാന്റെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

പുതിയ സീസണ്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നും ആയിരം കോടിയാണ് സല്‍മാന്‍ ഖാന്റെ പുതിയ പ്രതിഫലം എന്നുമായിരുന്നു വാര്‍ത്തകള്‍. സല്‍മാന്‍ ഖാന്റെ പ്രതിഫല തുകയുടെ വാര്‍ത്ത കേട്ട് ഞെട്ടിയിരുന്നു പ്രേക്ഷകര്‍.

ഇപ്പോഴിതാ താന്റെ പ്രതിഫല തുക സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. എന്റെ ഫീസിനെക്കുറിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും അസത്യമാണ് എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

എന്റെ ഫീസിനെക്കുറിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും അസത്യമാണ് . എന്റെ വരുമാനം അതിന്റെ നാലിലൊന്ന് പോലുമില്ല. 1000 കോടി രൂപ ശമ്പളം കിട്ടിയാല്‍ പിന്നെ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും ജോലി ചെയ്യില്ല എന്നും സല്‍മാന്‍ പറഞ്ഞു. അതേസമയം ഈ തുക എനിക്ക് നല്‍കുന്ന ഒരു ദിവസം വരും എന്നും സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ഷവും ബിഗ് ബോസില്‍ എത്തുന്നതിനെ കുറിച്ചും താരം പ്രതികരിച്ചു.

എല്ലാ വര്‍ഷവും ബിഗ് ബോസിലേക്ക് മടങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ദേഷ്യം വരുന്ന സമയങ്ങളുണ്ട്, ഷോ ഹോസ്റ്റുചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ ചാനലിനോട് പറയാറുണ്ട്.

പക്ഷേ അവര്‍ക്ക് മറ്റൊരു ചോയ്സ് ഇല്ലാത്തതിനാല്‍ അവര്‍ എന്റെ അടുത്തേക്ക് മടങ്ങി. അവര്‍ക്ക് ചോയ്‌സ് ഉണ്ടായിരുന്നെങ്കില്‍, അവര്‍ എന്നെ പണ്ടേ മാറ്റിസ്ഥാപിക്കുമായിരുന്നുവെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/73771/bigg-boss-16th-season-salman-khans-salary-1000-crores-salman-khan-reacts)