---
title: " മക്കള്‍ വളരെ സന്തോഷത്തോടെ കഴിയണമെന്നാണ് ആഗ്രഹം; നടന്റെ പിതാവ് പറയുന്നു "
english_title: "I want my children to be very happy; Says the actor's father"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73738/i-want-my-children-to-be-very-happy-says-the-actors-father"
published_at: "2022-10-10T20:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344373f7c9c0_dhanush.jpg"
keywords: []
---

#  മക്കള്‍ വളരെ സന്തോഷത്തോടെ കഴിയണമെന്നാണ് ആഗ്രഹം; നടന്റെ പിതാവ് പറയുന്നു 

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധനുഷ് . താരത്തിന്റെ എല്ലാ സിനിമകളും ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . ഈ അടുത്തായിരുന്നു 18 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു എന്ന് നടന്‍ ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ധ

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധനുഷ് . താരത്തിന്റെ എല്ലാ സിനിമകളും ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . ഈ അടുത്തായിരുന്നു 18 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു എന്ന് നടന്‍ ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ധ

നുഷ് കുടുംബജീവിതത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ സിനിമ തിരക്കുകളില്‍ മുഴുകിയതാണ് ഇതിന്റെ കാരണമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് മക്കള്‍ക്ക് വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടും പുറത്തുവന്നത്.

ഐശ്വര്യയുടെ പിതാവ് നടന്‍ രജനീകാന്തിന്റെ വീട്ടില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി ഏന്നും , ഇവര്‍ ഇനി ഒന്നിക്കും എന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. ധനുഷിന്റെയും ഐശ്വര്യയുടെ ബന്ധുക്കള്‍ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണ്.

ധനുഷിന്റെ സഹോദരിയുടെ അടുത്ത സുഹൃത്തായിരുന്നു ഐശ്വര്യ. ധനുഷും ഐശ്വര്യം പ്രണയിച്ച് വിവാഹിതരായവരാണെന്ന തരത്തിലുള്ള ഗോസിപ്പ് പുറത്തുവന്നെങ്കിലും. തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു എന്നായിരുന്നു ധനുഷ് പറഞ്ഞത്.

2004ല്‍ ആയിരുന്നു ആ താര വിവാഹം. എന്നാല്‍ ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത് ഇരുവരുടെ കുടുംബത്തെയും ബാധിച്ചു. ഇപ്പോള്‍ ഇവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയില്‍ പ്രതികരണമായി രംഗത്തെത്തിരിക്കുകയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജന്‍.

തന്റെ നാല് മക്കളും വളരെ സന്തോഷത്തോടെ കഴിയണമെന്നാണ് ആഗ്രഹം എന്നും , അവരില്‍ നിന്ന് പണം ഒന്നും ആവശ്യമില്ല എന്നും. മക്കള്‍ക്കിടെ സന്തോഷം ഇല്ലെങ്കില്‍ അത് തങ്ങളെ വിഷമിപ്പിക്കുമെന്ന് കസ്തൂരി രാജന്‍ പറഞ്ഞു. മക്കളെ എന്നല്ല ആരെയും ഉപദേശിക്കാന്‍ ആളല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/73738/i-want-my-children-to-be-very-happy-says-the-actors-father)