---
title: "മമ്മൂട്ടി ഫുൾ ടൈം വെള്ളമാണെന്നല്ല താന്‍ ഉദ്ദേശിച്ചത്; ട്രോളുകളോട് പ്രതികരിച്ച്‌ നടി "
english_title: "The actress responded to the trolls "
publisher: "moviemax.in"
canonical_url: "https://moviemax.in/news/73731/the-actress-responded-to-the-trolls"
published_at: "2022-10-10T20:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63442ee2ef5ac_mammoty.jpg"
keywords: []
---

# മമ്മൂട്ടി ഫുൾ ടൈം വെള്ളമാണെന്നല്ല താന്‍ ഉദ്ദേശിച്ചത്; ട്രോളുകളോട് പ്രതികരിച്ച്‌ നടി 

> **Lead Summary:**  **മ**മ്മൂട്ടി നായകനായി എത്തുന്ന പുതിയ മലയാള സിനിമയാണ് രോഷാക്ക്. പുത്തൻ അവതരണ ശൈലിയുമായെത്തിയ സിനിമ മിന്നും വിജയമായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ പ്രകടനവും നിസാമിന്റെ സംവിധാനവുമൊക്കെ സിനിമയുടെ വിജയത്തിളക്കത്തിന്റെ മാറ്റുകൂട്ടുന്നു .

## Article Content

 **മ**മ്മൂട്ടി നായകനായി എത്തുന്ന പുതിയ മലയാള സിനിമയാണ് രോഷാക്ക്. പുത്തൻ അവതരണ ശൈലിയുമായെത്തിയ സിനിമ മിന്നും വിജയമായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ പ്രകടനവും നിസാമിന്റെ സംവിധാനവുമൊക്കെ സിനിമയുടെ വിജയത്തിളക്കത്തിന്റെ മാറ്റുകൂട്ടുന്നു .

ചിത്രത്തിൽ പ്രധാനവേഷത്തിൽ യുവ നടി ഗ്രേസ് ആന്റണിയുമെത്തുന്നുണ്ട്. ഇതിനിടെ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ ഗ്രേസ് പറഞ്ഞൊരു വാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടി വെള്ളം പോലെയാണെന്നായിരുന്നു നേരത്തെ അദ്ദേഹത്തിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗ്രേസ് ആന്റണി പറഞ്ഞത്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില വിരുതന്മാര്‍ ഇത് മമ്മൂട്ടി ഫുള്‍ ടൈം വെള്ളമാണെന്ന് ഗ്രേസ് പറഞ്ഞതാക്കി ട്രോളുണ്ടാക്കുകയായിരുന്നു. ട്രോളിനെ സോഷ്യൽ മീഡിയ വലിയരീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരണവുമായി ഗ്രേസ് തന്നെ എത്തിയിരിക്കുകയാണ്. താന്‍ പറഞ്ഞതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഗ്രേസ്.

മമ്മൂട്ടി ഫുള്‍ ടൈം വെള്ളമാണെന്നല്ല താന്‍ ഉദ്ദേശിച്ചത്. മറിച്ച് മമ്മൂട്ടി വെള്ളം പോലെയാണെന്നായിരുന്നു താന്‍ പറഞ്ഞതെന്നാണ് ഗ്രേസ് പറയുന്നത്. അങ്ങനെ പറയാനുണ്ടായ കാരണവും ഗ്രേസ് വ്യക്തമാക്കുന്നുണ്ട്. ''മമ്മൂക്ക ഫുള്‍ ടൈം വെള്ളമാണെന്ന് ഗ്രേസ് ആന്റണി പറഞ്ഞു എന്ന ഒരു ഒരു ട്രോള്‍ വന്നിട്ടുണ്ട്. ഞാനത് ഇന്ന് രാവിലെ മമ്മൂക്കക്ക് അയച്ചുകൊടുത്തു.  മമ്മൂക്ക ചിരിച്ചുകൊണ്ടുള്ള ഒരു സ്മൈലി അയച്ചു'' എന്നാണ് ഗ്രേസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73731/the-actress-responded-to-the-trolls)