---
title: "ഒരു ആർട്ടിസ്റ്റായിട്ട് ഒന്നും നമുക്ക് തോന്നില്ല. ദിലീപിനെ കുറിച്ച് ബിന്ദു പണിക്കർ "
english_title: "Bindu Panicker about Dileep."
publisher: "moviemax.in"
canonical_url: "https://moviemax.in/news/73681/bindu-panicker-about-dileep"
published_at: "2022-10-10T15:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343f7d199c72_dileep_and_bindu_copy.jpg"
keywords: []
---

# ഒരു ആർട്ടിസ്റ്റായിട്ട് ഒന്നും നമുക്ക് തോന്നില്ല. ദിലീപിനെ കുറിച്ച് ബിന്ദു പണിക്കർ 

> **Lead Summary:** മലയാള സിനിമ ലോകം ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ബിന്ദു പണിക്കർ. ഹാസ്യ വേഷങ്ങളിലും മറ്റു പ്രാധാന്യമുള്ള വേഷങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ച താരമാണ് ഇവർ .

## Article Content

മലയാള സിനിമ ലോകം ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ബിന്ദു പണിക്കർ. ഹാസ്യ വേഷങ്ങളിലും മറ്റു പ്രാധാന്യമുള്ള വേഷങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ച താരമാണ് ഇവർ .

1992 ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കരുടെ മലയാള സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിൽ മിന്നുന്ന പ്രകടനവുമായി പ്രേക്ഷകരുടെ കയ്യടി വാങ്ങി കൂട്ടുകയാണ് ബിന്ദു പണിക്കർ .

നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ നായകൻ മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഭിനന്ദനം നേടുന്ന താരം ബിന്ദു പണിക്കരാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിരവധി ഇന്റർവ്യൂകളിൽ എത്തിയ താരം തന്റെ സിനിമയിലെയും ജീവിതത്തിലെയും നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയുണ്ടായി.

അതിലൊരു അഭിമുഖത്തിൽ താരം ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് . സൂത്രധാരൻ, സിഐഡി മൂസ, തിളക്കം തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ ചേച്ചി ആയിട്ടാണ് ബിന്ദു പണിക്കർ കൂടുതൽ ചിത്രങ്ങളിലും എത്തിയിട്ടുള്ളത്.

ദിലീപ് ഒരു കുഞ്ഞനുജനെ പോലെയാണെന്നാണ് നടി പറയുന്നത്. 'ദിലീപ് നല്ലൊരു സുഹൃത്താണ്. ഞങ്ങൾ ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല സീനുകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. കോമഡി ഒക്കെ ചെയ്യാൻ മിടുക്കനാണ്.

വളരെയധികം ഹെൽപ്പിങ് മെന്റാലിറ്റി ഉള്ള ആളാണ്. എന്തിനും പരിഹാരം കണ്ട് തരും. എല്ലാവർക്കും അങ്ങനെയാണ്. സെറ്റിലുമൊക്കെ എല്ലാവരോടും അങ്ങനെയാണ് പെരുമാറുന്നത്. ഒരു കുഞ്ഞ് അനിയൻ അല്ലെങ്കിൽ സഹോദരൻ അങ്ങനെയാണ്. ഒരു ആർട്ടിസ്റ്റായിട്ട് ഒന്നും നമുക്ക് തോന്നില്ല,' ബിന്ദു പണിക്കർ അഭിമുഖത്തിൽ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://moviemax.in/news/73681/bindu-panicker-about-dileep)