---
title: "അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു"
english_title: "Associate Director Deepu Balakrishnan drowned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73653/associate-director-deepu-balakrishnan-drowned"
published_at: "2022-10-10T13:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343d2dc4ae27_deepu.jpg"
keywords: []
---

# അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു

> **Lead Summary:** കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശി ദീപു ബാലകൃഷ്ണൻ ആണ് മരിച്ചത്.

## Article Content

കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശി ദീപു ബാലകൃഷ്ണൻ ആണ് മരിച്ചത്.

നാല്പത്തി ഒന്ന് വയസായിരുന്നു. രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്ന് കുളിക്കാൻ പോയതായിരുന്നു. ഏറെ നേരെ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രവും, ചെരിപ്പും കണ്ടെത്തിയത്.

പിന്നാലെ ഫയർഫോഴ്സ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുക ആയിരുന്നു. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു ദീപു. നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73653/associate-director-deepu-balakrishnan-drowned)