---
title: "എന്റെ മുന്നില്‍ വെച്ച് അവര്‍ ചുംബിച്ചു: സീരിയല്‍ നടിയ്ക്കും ഭര്‍ത്താവിനുമെതിരെ  നടി ദിവ്യ"
english_title: "They kissed in front of me: Actress Divya on serial actress and her husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73632/they-kissed-in-front-of-me-actress-divya-on-serial-actress-and-her-husband"
published_at: "2022-10-10T12:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343c28138cc4_divya.jpg"
keywords: []
---

# എന്റെ മുന്നില്‍ വെച്ച് അവര്‍ ചുംബിച്ചു: സീരിയല്‍ നടിയ്ക്കും ഭര്‍ത്താവിനുമെതിരെ  നടി ദിവ്യ

> **Lead Summary:** ഭര്‍ത്താവിനെതിരെയുള്ള നടി ദിവ്യ ശ്രീധറിന്റെ ആരോപണങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. നടന്‍ അര്‍ണവുമായുള്ള ദാമ്പത്യത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

## Article Content

ഭര്‍ത്താവിനെതിരെയുള്ള നടി ദിവ്യ ശ്രീധറിന്റെ ആരോപണങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. നടന്‍ അര്‍ണവുമായുള്ള ദാമ്പത്യത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് തല്ലിയെന്നു ആരോപിച്ചു ദിവ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ, തന്റെ ഭര്‍ത്താവ് മറ്റൊരു സീരിയില്‍ നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് താനറിഞ്ഞെന്നും ഇതറിഞ്ഞ് രണ്ട് പേരും ഒരുമിച്ചഭിനയിക്കുന്ന ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോള്‍ ഇവരെ ഒരു റൂമില്‍ കണ്ടെന്നുമാണ് ദിവ്യയുടെ ആരോപണം.

അര്‍ണവിന് വേണ്ടി താന്‍ മതം മാറിയെന്നും ഇപ്പോള്‍ സ്വന്തം മതത്തില്‍ പെട്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നോട് അര്‍ണവ് അകലം കാണിക്കുകയാണെന്നും പറഞ്ഞ ദിവ്യ സീരിയല്‍ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഈ പെണ്‍കുട്ടി തനിക്ക് മോശം മെസേജുകള്‍ അയച്ചെന്നും തന്റെ മുന്നില്‍ വെച്ച് അര്‍ണവിനെ ചുംബിച്ചെന്നും ദിവ്യ ആരോപിച്ചു.

ഈ സമയത്ത് അര്‍ണവ് മറുത്തൊന്നും പറഞ്ഞില്ലെന്നും ദിവ്യ പറയുന്നു. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദിവ്യ അര്‍ണവിനെ വിവാഹം ചെയ്തത്. ഇതിനായി താരം ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/73632/they-kissed-in-front-of-me-actress-divya-on-serial-actress-and-her-husband)