---
title: " ഉയിർ, ഉലകം; താര ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളുടെ പേരും, അർത്ഥവും  ഇതാണ് ...."
english_title: "Uir, ulakam; The star couple revealed the name and meaning of the twins"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73614/uir-ulakam-the-star-couple-revealed-the-name-and-meaning-of-the-twins"
published_at: "2022-10-10T11:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343b523532a1_nayanthara_edited.jpg"
keywords: []
---

#  ഉയിർ, ഉലകം; താര ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളുടെ പേരും, അർത്ഥവും  ഇതാണ് ....

> **Lead Summary:** **തെ**ന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകനും താരത്തിന്റെ ഭർത്താവുമായ വിഘ്നേഷ് ശിവനും രണ്ട് ആൺകുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിൽ ആണിപ്പോൾ.

## Article Content

**തെ**ന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകനും താരത്തിന്റെ ഭർത്താവുമായ വിഘ്നേഷ് ശിവനും രണ്ട് ആൺകുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിൽ ആണിപ്പോൾ.

ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്ന താരദമ്പതികൾ ഇന്നലെ വൈകിട്ടോടെയാണ് തങ്ങൾക്ക് ഇരട്ട കുട്ടികൾ പിറന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. തങ്ങളുടെ പൊന്നോമനകളുടെ ചിത്രവും വിഘ്‌നേശ് ശിവൻ പങ്കുവെച്ചിരുന്നു .

നയൻതാരയും വിഘ്‌നേഷും തന്റെ കുഞ്ഞുങ്ങളുടെ ഇളം കുഞ്ഞികാലുകൾ ചുംബിക്കുന്ന ആ ചിത്രം ആരാധകർ ഏറെ ഏറ്റെടുത്തിരുന്നു . നയൻതാര അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അടുത്തിടെയായി നിരന്തരം വാർത്തകൾ വരുന്നുണ്ടായിരുന്നു. വിഘ്നേഷിനും നയൻതാരയ്ക്കും കുഞ്ഞുങ്ങൾ പിറന്ന സന്തോഷം താര ദമ്പതികളെ പോലെത്തന്നെ ആരാധകരും ആഘോഷിക്കുകയാണ്.

തനിക്ക് ജനിക്കാൻ പോകുന്നത് ഇരട്ട കുഞ്ഞുങ്ങളാണെന്ന് നേരത്തെ വിഘ്നേഷ് മനസിലാക്കിയിരുന്നുവോയെന്നും ആരാധകർ കമന്റിലൂടെ ചോദിക്കുന്നുണ്ട്. അ​ങ്ങനൊരു ചോദ്യം ആരാധകർ പങ്കുവെക്കാൻ കാരണം വിക്കി തന്റെ കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന സിനിമയിൽ 'ടു ടു ടു' എന്നൊരു പാട്ട് ഉൾപ്പെടുത്തിയിരുന്നു.

പിന്നീട് ആ പാട്ട് വലിയ രീതിയിൽ വിക്കി തന്റെ സോഷ്യൽമീഡിയ വഴി സെലിബ്രേറ്റ് ചെയ്യുകയും ചെയ്തിരുന്നു. നിരവധി പേരാണ് പുതിയ മാതാപിതാക്കൾക്ക് ആശംസകളുമായി എത്തിയകത്. തന്റെ ആൺ മക്കളെ ഉയിർ, ഉലകം  എന്നീ പേര് ചൊല്ലിയാണ് വിക്കി വിശേഷിപ്പിച്ചിരിക്കുന്നത്. ഉയിർ എന്നാൽ ജീവൻ എന്നാണ് അർത്ഥം. ഉലകം എന്നതിന്റെ അർത്ഥം ലോകം എന്നാണ്. ഇതും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടി .

### Related Links & Sources
- [Original Story Source](https://moviemax.in/news/73614/uir-ulakam-the-star-couple-revealed-the-name-and-meaning-of-the-twins)