---
title: "എനിക്ക് അമ്മയാകണം, എന്നാല്‍ പ്രസവിക്കാന്‍ താല്‍പര്യമില്ല; നയന്‍താര നേരത്തെ പറഞ്ഞത് ഇങ്ങനെ?"
english_title: "I want to be a mother, but I don't want to give birth; What did Nayantara say earlier?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73605/i-want-to-be-a-mother-but-i-dont-want-to-give-birth-what-did-nayantara-say-earlier"
published_at: "2022-10-10T10:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343a47ab3298_nayanthara.jpg"
keywords: []
---

# എനിക്ക് അമ്മയാകണം, എന്നാല്‍ പ്രസവിക്കാന്‍ താല്‍പര്യമില്ല; നയന്‍താര നേരത്തെ പറഞ്ഞത് ഇങ്ങനെ?

> **Lead Summary:** ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ നയന്‍താരയ്ക്കും വിഗ്നേശ് ശിവനും ആശംസകള്‍ അറിയിച്ച് ആരാധകരും സിനിമാലോകവും. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം നയന്‍താരയും വിഗ്നേശ് ശിവനും അറിയിക്കുന്നത്.

## Article Content

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ നയന്‍താരയ്ക്കും വിഗ്നേശ് ശിവനും ആശംസകള്‍ അറിയിച്ച് ആരാധകരും സിനിമാലോകവും. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം നയന്‍താരയും വിഗ്നേശ് ശിവനും അറിയിക്കുന്നത്.

”ഞാനും നയനും അപ്പയും അമ്മയും ആയിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും, ഞങ്ങളുടെ പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു.

ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു” എന്നാണ് വിഗ്നേശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

തനിക്ക് അമ്മയാകണം എന്നും എന്നാല്‍ പ്രസവിക്കാന്‍ താല്‍പര്യമില്ല എന്നും നയന്‍താര നേരത്തെ പറഞ്ഞിരുന്നു. ഉടന്‍ തന്നെ ഇവര്‍ അമ്മ ആകുവാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങുകയാണ് എന്നും വാടകഗര്‍ഭപാത്രം വഴി ആയിരിക്കും നയന്‍താര അമ്മയാകാന്‍ പോകുന്നതെന്നും വാര്‍ത്തകളും വന്നിരുന്നു.

അടുത്തിടെ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വാടകഗര്‍ഭപാത്രം വഴി ആയിരുന്നു കുഞ്ഞിനെ സ്വീകരിച്ചത്. ശില്‍പ്പ ഷെട്ടി, ആമിര്‍ ഖാന്‍ എന്നിവരും വാടകഗര്‍ഭപാത്രം വഴി കുഞ്ഞിനെ സ്വീകരിച്ചിരുന്നു. അതേസമയം, നയന്‍താരയ്‌ക്കെതിരെ വിമര്‍ശനങ്ങളും വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73605/i-want-to-be-a-mother-but-i-dont-want-to-give-birth-what-did-nayantara-say-earlier)