---
title: "വിവാഹദിവസം ശ്രീകുമാറിന് പാർലറിലെ പയ്യൻ നൽകിയ എട്ടിൻ്റെ പണി കണ്ടോ?"
english_title: "Did you see the work the parlor boy gave to Sreekumar on his wedding day?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73581/did-you-see-the-work-the-parlor-boy-gave-to-sreekumar-on-his-wedding-day"
published_at: "2022-10-10T07:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63437da93439f_sreekumar.jpg"
keywords: []
---

# വിവാഹദിവസം ശ്രീകുമാറിന് പാർലറിലെ പയ്യൻ നൽകിയ എട്ടിൻ്റെ പണി കണ്ടോ?

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്നേഹ. ഇവരുടെ ഭർത്താവ് ആണ് ശ്രീകുമാർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരമ്പരയിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്നേഹ. ഇവരുടെ ഭർത്താവ് ആണ് ശ്രീകുമാർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരമ്പരയിലൂടെ ആണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്.

ധാരാളം ആരാധകരെ ആയിരുന്നു ഇവർ ഈ പരിപാടിയിൽ നിന്നും സ്വന്തമാക്കിയത്. 2019 ഡിസംബർ മാസത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഇവർ. 

അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹ വാർത്ത പ്രക്ഷകരെ തേടി വന്നത്. വളരെ ലളിതമായി നടത്തിയ ഇവരുടെ വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു സംഗമിച്ചത്. ഇപ്പോൾ ഇവരുടെ പ്രണയ നാളുകളെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും.

> “കല്യാണം കഴിക്കാമെന്ന് തീരുമാനിച്ച സമയം തന്നെ രജിസ്റ്റർ വിവാഹം മതി എന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. അതുകൊണ്ട് തലേദിവസം വരെ മറിമായം ലൊക്കേഷനിൽ ഉണ്ടായിരുന്നു ഞങ്ങൾ. പിന്നീടായിരുന്നു അമ്പലത്തിൽ വച്ച് താലികെട്ട് എങ്കിലും വേണം എന്ന് എല്ലാവരും നിർബന്ധം പിടിച്ചത്.

അങ്ങനെ പെട്ടെന്ന് പ്ലാൻ മാറ്റുകയായിരുന്നു. കല്യാണ തലേന്ന് കട പൂട്ടുന്നതിന് മുൻപ് കല്യാണ സാരി വാങ്ങാൻ പോയി. അങ്ങനെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു” – ദമ്പതികൾ പറയുന്നു.

തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. 250 ആളുകൾക്ക് ഇരിക്കാനുള്ള ഹാൾ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു. പക്ഷേ വാർത്ത അറിഞ്ഞു നിരവധി ബന്ധുക്കളും മീഡിയക്കാരും എത്തി. അങ്ങനെ ഹാളിൽ നല്ല തിരക്കായി. പിന്നെ കൃത്യസമയത്ത് ശ്രീയുടെ വീട്ടിൽ എത്താനുള്ള ഓട്ടത്തിൽ ആയിരുന്നു എന്നാണ് സ്നേഹ പറയുന്നത്.

ഇതിനിടയിൽ രസകരമായ മറ്റൊരു സംഭവം ഉണ്ടായി. കല്യാണത്തിന്റെ തലേദിവസം മുടി സെറ്റ് ആക്കുവാൻ വേണ്ടി ശ്രീകുമാർ പാർലറിൽ പോയി. പക്ഷേ പിറ്റേദിവസം കല്യാണ മണ്ഡപത്തിൽ എത്തിയപ്പോൾ മുടിയൊക്കെ പാറിപ്പറന്ന് വട്ടു പിടിച്ച രൂപത്തിൽ ആയിരുന്നു ശ്രീകുമാർ.

സംഭവം ഇങ്ങനെയായിരുന്നു . ഒരു സിനിമയ്ക്ക് വേണ്ടി മുടി നീട്ടി വളർത്തിയത് ആയിരുന്നു. അതുകൊണ്ട് മുടി ചെറുതായി ചെയ്തതേ ഉണ്ടായിരുന്നുള്ളൂ. മുടി അധികം ചീകരുത് എന്ന് പാർലറിലെ പയ്യൻ പറഞ്ഞിരുന്നു എങ്കിലും കുളിക്കരുത് എന്ന് അവൻ പ്രത്യേകം പറഞ്ഞില്ല.

നേരെ ശ്രീകുമാർ ചെന്നു കുളിച്ചു. അങ്ങനെ മുടി ആകെ അലങ്കോലമായി. എങ്കിലും തന്റെ മനസ്സിൽ താൻ ഹിന്ദി പരസ്യത്തിൽ കുതിരപ്പുറത്ത് ഒക്കെ വരുന്ന നായകന്മാരെ പോലെയായിരുന്നു ശ്രീകുമാർ എന്നാണ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73581/did-you-see-the-work-the-parlor-boy-gave-to-sreekumar-on-his-wedding-day)