---
title: "എന്റെ പേഴ്‌സണാലിറ്റിയോട് ചേരുന്ന ആനിമലിനെ കുറിച്ച് ചിന്തിച്ചിട്ടില്ല; ഷൈന്‍ ടോം ചാക്കോ"
english_title: "I haven't thought of an animal that fits my personality; Shine Tom Chacko"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73539/i-havent-thought-of-an-animal-that-fits-my-personality-shine-tom-chacko"
published_at: "2022-10-09T20:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342df1378514_shine_tom_chacko.jpg"
keywords: []
---

# എന്റെ പേഴ്‌സണാലിറ്റിയോട് ചേരുന്ന ആനിമലിനെ കുറിച്ച് ചിന്തിച്ചിട്ടില്ല; ഷൈന്‍ ടോം ചാക്കോ

> **Lead Summary:** അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഏതുതരം കഥാപാത്രവും തന്റെ കൈയില്‍ സേഫ് ആണെന്ന് ഷൈന്‍ തെളിയിച്ചു. 

## Article Content

അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഏതുതരം കഥാപാത്രവും തന്റെ കൈയില്‍ സേഫ് ആണെന്ന് ഷൈന്‍ തെളിയിച്ചു. 

ഇപ്പോള്‍ ഷൈന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഷൈന്റെ തുറന്ന് പറച്ചില്‍ .

‘ബെസ്റ്റ് കോംപ്ലിമെന്റ് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഒന്നര രണ്ട് വയസ് പ്രായത്തില്‍ തേങ്ങ ചിരകുന്ന സാധനം വെച്ച് അടുത്തുള്ള ചേച്ചിയുടെ മൂക്കില്‍ തിരുകിയെന്ന് നടന്‍ പറയുന്നു.

‘അന്ന് ചേച്ചിയുടെ മൂക്കില്‍ നിന്നും ചോര വന്ന് വലിയ പ്രശ്‌നമായി. ഇപ്പോഴുണ്ടോയെന്ന് അറിയില്ല… കൈയ്യില്‍ പിടിച്ച് തേങ്ങ ചിരവുന്ന ഒരു സാധനമുണ്ട്.

അതാണ് ചേച്ചിയുടെ മൂക്കില്‍ തിരുകിയത്. അന്ന് അടികിട്ടി പൊളിഞ്ഞു. എന്റെ പേഴ്‌സണാലിറ്റിയോട് ചേരുന്ന ആനിമലിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ചിലപ്പോള്‍ ദിനോസര്‍ ചേരുമായിരിക്കും.’ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വിചിത്രത്തിന്റെ വിശേഷം പങ്കുവെക്കുന്നതിനിടെയാണ് ഈ കാര്യവും ഷൈന്‍ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/73539/i-havent-thought-of-an-animal-that-fits-my-personality-shine-tom-chacko)