---
title: "നയൻതാര വിഘ്നേശ് ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങൾ? പോസ്റ്റ് വൈറൽ "
english_title: "Twin babies for Nayantara Vignesh couple? Post viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73528/twin-babies-for-nayantara-vignesh-couple-post-viral"
published_at: "2022-10-09T19:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342d0b5ae4ce_nayanthara.jpg"
keywords: []
---

# നയൻതാര വിഘ്നേശ് ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങൾ? പോസ്റ്റ് വൈറൽ 

> **Lead Summary:** അങ്ങനെ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തി. നയന്‍താരയും വിഘ്‌നേശ് ശിവനും അച്ഛനും അമ്മയും ആയി. വിഗ്‌നേഷ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.

## Article Content

അങ്ങനെ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തി. നയന്‍താരയും വിഘ്‌നേശ് ശിവനും അച്ഛനും അമ്മയും ആയി. വിഗ്‌നേഷ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.

നയനും ഞാനും അമ്മയും അപ്പയും ആയി, എന്ന് പറഞ്ഞുകൊണ്ടാണ് വിഘ്‌നേശ് തന്റെ ഇന്‍സ്റ്റാഗ്രാം പേജ് വഴി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. ഇരട്ട കുഞ്ഞുങ്ങള്‍ ആണെന്നും താരങ്ങള്‍ പറഞ്ഞു.

**

നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കൊപ്പം വേണമെന്നും ശിവന്‍ കുറിച്ചു. ഒപ്പം ഉയിര്‍ ,ഉലകം എന്നും ചേര്‍ത്തിട്ടുണ്ട്. വളരെ സന്തോഷത്തോടെയാണ് വിഗ്‌നേഷ് ഈ വാര്‍ത്ത അറിയിച്ചത്. ഇത് അറിഞ്ഞതോടെ ആരാധകരും ഹാപ്പിയാണ്.

വിവാഹം കഴിഞ്ഞത് മുതല്‍ ഗര്‍ഭിണിയാണോ എന്ന ചോദ്യം നയന്‍താര കേട്ടുകൊണ്ടിരിക്കുന്നു. നയന്‍ മാത്രമല്ല വിവാഹം കഴിഞ്ഞ ഒട്ടുമിക്ക സ്ത്രീകളും നേരിടുന്ന ചോദ്യമാണ് ഇത്. കഴിഞ്ഞദിവസം നയന്‍താര അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നു എന്നും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണെന്നും തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

[https://www.instagram.com/wikkiofficial/?utm_source=ig_embed&ig_rid=313e5503-c01f-4314-ae73-6b60a9cba9a3**](https://www.instagram.com/wikkiofficial/?utm_source=ig_embed&ig_rid=313e5503-c01f-4314-ae73-6b60a9cba9a3)

എന്നാല്‍ ഇതിനോടൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. പിന്നാലെ ഇന്ന് വൈകിട്ടാണ് ഈ വിവരം പുറത്തുവിട്ടത്. രണ്ടു കുഞ്ഞുങ്ങളുടെ കാലിന് നയന്‍താരയും വിഘ്‌നേഷും ചുംബിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആ വാര്‍ത്ത പുറത്തുവിട്ടത്.

ഈ അടുത്തായിരുന്നു ഇരുവരുടെയും വിവാഹം , വലിയ ആഘോഷത്തോടുകൂടി തന്നെയായിരുന്നു ആ വിവാഹം നടത്തിയത്. ഏറെനാളായി പ്രണയത്തിലായിരുന്നു വിഘ്‌നേഷും നയനും പിന്നാലെ മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച് വലിയ ആഘോഷത്തോടുകൂടി തന്നെയായിരുന്നു വിവാഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/73528/twin-babies-for-nayantara-vignesh-couple-post-viral)