---
title: "30 വയസിനിളപ്പമുള്ള കാമുകനെ വിവാഹം ചെയ്ത് ജീവിക്കാൻ അമേരിക്കയിൽ നിന്നും ടാൻസാനിയയിലേക്ക്"
english_title: "From America to Tanzania to marry a 30-year-old boyfriend"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73458/from-america-to-tanzania-to-marry-a-30-year-old-boyfriend"
published_at: "2022-10-09T13:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342802d846cb_viral.jpg"
keywords: []
---

# 30 വയസിനിളപ്പമുള്ള കാമുകനെ വിവാഹം ചെയ്ത് ജീവിക്കാൻ അമേരിക്കയിൽ നിന്നും ടാൻസാനിയയിലേക്ക്

> **Lead Summary:** പ്രണയത്തിന് വേണ്ടി ആളുകൾ എന്തും ചെയ്യാൻ തയ്യാറാവാറുണ്ട്. ഇവിടെ, അതുപോലെ ഒരു അമേരിക്കൻ സ്ത്രീ തന്റെ കാമുകനുമായി ചേർന്ന് ജീവിക്കുന്നതിന് വേണ്ടി സ്വന്തം നാടും വീടും എല്ലാം വിട്ട് വന്നിരിക്കുകയാണ്. ദെബോറാ ബബു എന്ന കാലിഫോർണിയാക്കാരിയാണ് 9000 മൈൽ സഞ്ചരിച്ച് ടാൻസാനിയയിലെത്തി മാസായി ​ഗോത്രത്തിൽ പെട്ട തന്റെ കാമുകനെ വിവാഹം കഴിച്ചത്.

## Article Content

പ്രണയത്തിന് വേണ്ടി ആളുകൾ എന്തും ചെയ്യാൻ തയ്യാറാവാറുണ്ട്. ഇവിടെ, അതുപോലെ ഒരു അമേരിക്കൻ സ്ത്രീ തന്റെ കാമുകനുമായി ചേർന്ന് ജീവിക്കുന്നതിന് വേണ്ടി സ്വന്തം നാടും വീടും എല്ലാം വിട്ട് വന്നിരിക്കുകയാണ്. ദെബോറാ ബബു എന്ന കാലിഫോർണിയാക്കാരിയാണ് 9000 മൈൽ സഞ്ചരിച്ച് ടാൻസാനിയയിലെത്തി മാസായി ​ഗോത്രത്തിൽ പെട്ട തന്റെ കാമുകനെ വിവാഹം കഴിച്ചത്.

കാമുകന് അവളേക്കാൾ 30 വയസ് കുറവാണ്. ടാൻസാനിയയിലെ സൻസിബാറിൽ മകളുമൊത്ത് വെക്കേഷൻ ആഘോഷിക്കവെ 2017 -ലാണ് ദെബോറ, സൈതോയ് ബബുവിനെ ആദ്യമായി കാണുന്നത്. അമ്മയും മകളും ടാൻസാനിയയിലൂടെ നടക്കവേയാണ് രണ്ട് മസായികളെ കാണുന്നത്. അതിൽ ഒരാൾ സുവനീർ വിൽക്കുകയായിരുന്നു. അന്ന് 30 വയസുള്ള സൈതോയ് ആയിരുന്നു സുവനീർ വിറ്റിരുന്നത്. സുവനീർ വാങ്ങിയിരുന്നില്ല എങ്കിലും ദെബോറ അവർക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.

ഏതായാലും അതോടെ ദെബോറയും സൈതോയ്‍യും തമ്മിൽ സുഹൃത്തുക്കളായി. പിന്നീട് അവർ ഇരുവരും ഒരുപാട് സംസാരിക്കാൻ തുടങ്ങി. അവരുടെ ടാൻസാനിയയിലെ അടുത്ത സ്ഥലത്തേക്കുള്ള യാത്രയിൽ സൈതോയ് ദെബോറയേയും മകളെയും അനു​ഗമിക്കുക കൂടി ചെയ്തു.

എന്തായാലും തിരികെ യുഎസ്സിലെത്തിയിട്ടും അവർ സംസാരിക്കുന്നത് തുടർന്നു. അതിനിടയിലാണ് ദെബോറയോട് സൈതോയ് തന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിക്കുന്നത്. ഇത്രയും വയസിന്റെ വ്യത്യാസം തമ്മിൽ ഉണ്ടായിരുന്നു എങ്കിലും ദെബോറയുടെ മക്കൾ ദെബോറയോട് ആ വിവാഹത്തിന് സമ്മതം മൂളാനാണ് പ്രോത്സാഹിപ്പിച്ചത്.

അങ്ങനെ ദെബോറ വീണ്ടും ടാൻസാനിയയിലെത്തി. അപ്പോഴും സൈതോയ് അവളോട് വിവാഹത്തെ കുറിച്ച് ഔദ്യോ​ഗികമായി ചോദിച്ചു. അങ്ങനെ 2018 -ൽ ഇരുവരും മസായ് ആചാരപ്രകാരം വിവാഹിതരായി. ഈ വർഷം ജൂലായ് -യിൽ ഇരുവരും ഔദ്യോ​ഗികമായും വിവാഹിതരായി.

ദെബോറ പിന്നീട് മസായി പേരായ നാഷിപായ് എന്ന പേര് സ്വീകരിച്ചു. ഇപ്പോൾ സൈതോയ് -യുടെ കുടുംബത്തോടൊപ്പം ടാൻസാനിയയിൽ കഴിയുകയാണ്. ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലാണ്. കന്നുകാലി കർഷകനാണ് സൈതോയ്. മിക്കവാറും ആളുകൾ അവരെ ഇരുവരെയും പരിഹസിക്കാറുണ്ട്.

അമേരിക്കയിൽ പോയി ജീവിക്കാനാവും ഇത്രയും പ്രായമുള്ള ഒരു സ്ത്രീയെ സൈതോയ് വിവാഹം കഴിച്ചത് എന്ന് പറയുന്നവരുണ്ട്. പണത്തിന് വേണ്ടിയാവും എന്ന് പറയുന്നവരുണ്ട്. എന്നാൽ ദെബോറയേയും സൈതോയിയേയും സംബന്ധിച്ച് അവരുടെ സ്നേഹം മാത്രമാണ് അവർക്ക് വലുത്. അവർ വളരെ ഹാപ്പിയായി ഇപ്പോൾ ടാൻസാനിയയിൽ കഴിയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/73458/from-america-to-tanzania-to-marry-a-30-year-old-boyfriend)