---
title: "തമിഴ്നാട് കളക്ഷനില്‍ ചരിത്രം കുറിച്ച് 'പൊന്നിയിന്‍ സെല്‍വന്‍ 1'"
english_title: "'Ponniyin Selvan 1' about history in Tamilnadu collection"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73400/ponniyin-selvan-1-about-history-in-tamilnadu-collection"
published_at: "2022-10-09T10:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342525caf118_ponniyanselvan.jpg"
keywords: []
---

# തമിഴ്നാട് കളക്ഷനില്‍ ചരിത്രം കുറിച്ച് 'പൊന്നിയിന്‍ സെല്‍വന്‍ 1'

> **Lead Summary:** കോളിവുഡ് ഏറെക്കാലമായി കാത്തിരിക്കുന്ന റിലീസ് ആയിരുന്നു മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ് ജനത തലമുറകളായി ഹൃദയത്തിലേറ്റിയ, അവരുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു ബൃഹദ് നോവലിന്‍റെ ചലച്ചിത്ര രൂപം, അണിനിരക്കുന്ന വന്‍ താരനിര തുടങ്ങി നിരവധി ഘടകങ്ങള്‍ ഒത്തുചേര്‍ന്ന അപൂര്‍വ്വ പ്രോജക്റ്റ് ആണ് ഇത്.

## Article Content

കോളിവുഡ് ഏറെക്കാലമായി കാത്തിരിക്കുന്ന റിലീസ് ആയിരുന്നു മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ് ജനത തലമുറകളായി ഹൃദയത്തിലേറ്റിയ, അവരുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു ബൃഹദ് നോവലിന്‍റെ ചലച്ചിത്ര രൂപം, അണിനിരക്കുന്ന വന്‍ താരനിര തുടങ്ങി നിരവധി ഘടകങ്ങള്‍ ഒത്തുചേര്‍ന്ന അപൂര്‍വ്വ പ്രോജക്റ്റ് ആണ് ഇത്.

ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ സാധൂകരിക്കപ്പെട്ടതോടെ തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളില്‍ ഒന്നിലേക്ക് നീങ്ങുകയാണ് ചിത്രം.

ആഗോള ബോക്സ് ഓഫീസില്‍ 300 കോടിയില്‍ ഏറെ ഗ്രോസ് നേടിയ ചിത്രം ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ഇപ്പോള്‍. തമിഴ്നാട് കളക്ഷനിലാണ് അത്. ആദ്യ വാരം തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം ആയിരിക്കുകയാണ് പിഎസ് 1.

സെപ്റ്റംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം നേടിയത് 128 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാരിന്‍റെ തമിഴ്നാട് ബോക്സ് ഓഫീസിലെ ആദ്യ വാര നേട്ടം 102 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73400/ponniyin-selvan-1-about-history-in-tamilnadu-collection)