---
title: "അവള്‍ ഇപ്പോള്‍ തന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി; കുഞ്ഞു മറിയത്തെ കുറിച്ച് മമ്മൂട്ടി"
english_title: "Mammootty's words about his little daughter Maryam Amira are gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/73384/mammoottys-words-about-his-little-daughter-maryam-amira-are-gaining-attention"
published_at: "2022-10-09T08:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63423f34576b2_mamootty.jpg"
keywords: []
---

# അവള്‍ ഇപ്പോള്‍ തന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി; കുഞ്ഞു മറിയത്തെ കുറിച്ച് മമ്മൂട്ടി

> **Lead Summary:** കൊച്ചു മകള്‍ മറിയം അമീറയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ദുല്‍ഖറിന്റെയും അമാലിന്റെയും മകളായ മറിയത്തിന് ഇപ്പോള്‍ അഞ്ച് വയസ് ആയിരിക്കുകയാണ്. ഡാന്‍സും പാട്ടും ഒക്കെ ഇഷ്ടമാണ്.

## Article Content

കൊച്ചു മകള്‍ മറിയം അമീറയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ദുല്‍ഖറിന്റെയും അമാലിന്റെയും മകളായ മറിയത്തിന് ഇപ്പോള്‍ അഞ്ച് വയസ് ആയിരിക്കുകയാണ്. ഡാന്‍സും പാട്ടും ഒക്കെ ഇഷ്ടമാണ്.

അവള്‍ ഇപ്പോള്‍ തന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി എന്നാണ് മമ്മൂട്ടി പറയുന്നത്. അവള്‍ ഇപ്പോള്‍ തന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി. പാട്ടും ഡാന്‍സുമൊക്കെയാണ് അവള്‍ക്ക് ഇഷ്ടമുള്ള കാര്യം. തങ്ങളുടെ കൂടെ ദുബായില്‍ അവളും ഉണ്ടായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് താന്‍ എപ്പോഴും അവളുടെ കൂടെ തന്നെയായിരുന്നു. അഞ്ച് വയസായി. സ്‌കൂളിലൊക്കെ പോയി തുടങ്ങി. അതിനാല്‍ ചെന്നൈയിലാണ്. ഇവിടെ നിന്നും പോവാന്‍ പറ്റുന്നില്ല. അടുത്തൊന്നും സ്‌കൂളില്ലാത്തതിനാലാണ് ചെന്നൈയില്‍ നിര്‍ത്തിയിരിക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്.

2017 മെയ് 5ന് ആയിരുന്നു കുഞ്ഞു മറിയം ജനിച്ചത്. താന്‍ അഭിനയിച്ച സിനിമകളൊക്കെ വീട്ടിലിരുന്ന് മറിയം കാണാറുണ്ടെന്നും എന്നാല്‍ അഭിപ്രായം പറയാനൊന്നും ആയിട്ടില്ലെന്നും മമ്മൂട്ടി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

അതേസമയം, ‘റോഷാക്ക്’ ആണ് മമ്മൂട്ടിയുടെതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73384/mammoottys-words-about-his-little-daughter-maryam-amira-are-gaining-attention)