---
title: "മലയാള സിനിമയിലെ തന്റെ സ്ഥാനം തിരിച്ചു പിടിക്കാൻ ദിലീപ് എത്തുന്നു, പുതിയ വിശേഷം "
english_title: "Dileep is coming to reclaim his place in Malayalam cinema, new news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73383/dileep-is-coming-to-reclaim-his-place-in-malayalam-cinema-new-news"
published_at: "2022-10-09T08:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634238f7b38d0_dileep.jpg"
keywords: []
---

# മലയാള സിനിമയിലെ തന്റെ സ്ഥാനം തിരിച്ചു പിടിക്കാൻ ദിലീപ് എത്തുന്നു, പുതിയ വിശേഷം 

> **Lead Summary:** മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. ഫാമിലി-കോമഡി സിനിമകളാണ് ദിലീപിന് ഈ പട്ടം നേടി കൊടുത്തത്. എന്നാൽ അടുത്ത കുറച്ചു നാളുകളായി ദിലീപിന്റെ കോമഡി ചിത്രങ്ങൾ തിയേറ്ററിൽ പഴയ പോലെ വിജയം കണ്ടിരുന്നില്ല.

## Article Content

മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. ഫാമിലി-കോമഡി സിനിമകളാണ് ദിലീപിന് ഈ പട്ടം നേടി കൊടുത്തത്. എന്നാൽ അടുത്ത കുറച്ചു നാളുകളായി ദിലീപിന്റെ കോമഡി ചിത്രങ്ങൾ തിയേറ്ററിൽ പഴയ പോലെ വിജയം കണ്ടിരുന്നില്ല.

അതുകൊണ്ട് തന്നെ ജനപ്രിയ നായകൻ എന്ന പേര് നഷ്ടപ്പെട്ടു വരികയായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ സ്ഥാനം തിരിച്ചു പിടിക്കാൻ ദിലീപ് എത്തുകയാണ്.

നിരവധി ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ റാഫി -ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന് പാക്കപ്പ് ആയിരിക്കുകയാണ്.

70 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ്  പാക്കപ്പ് ആയിരിക്കുന്നത്. ചിത്രം പാക്ക് അപ്പ് ആയെന്ന വാർത്തക്ക് പിന്നാലെ മലയാള സിനിമയിലെ തന്റെ സ്ഥാനം തിരിച്ചു പിടിക്കാൻ ദിലീപ് എത്തുന്നുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ദിലീപ് -റാഫി കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥനും. ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥി താരമായും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നതും റാഫി തന്നെയാണ്. ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.

സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്,.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.റോഷിത് ലാൽ, പ്രിജിൻ ജെ.പി എന്നിവരാണ് സഹനിർമ്മാതാക്കൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/73383/dileep-is-coming-to-reclaim-his-place-in-malayalam-cinema-new-news)