---
title: "അവധി ആഘോഷിക്കാനായി മാലിദീപിലേക്ക് പറന്ന് സൂപ്പർ താരങ്ങൾ..! പ്രണയം തന്നെയെന്ന് ഉറപ്പിച്ചു ആരാധകർ "
english_title: "Super stars flew to Maldives to celebrate the holiday..! Fans confirmed that it was love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73320/super-stars-flew-to-maldives-to-celebrate-the-holiday-fans-confirmed-that-it-was-love"
published_at: "2022-10-08T20:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341941bd73b5_vijay.jpg"
keywords: []
---

# അവധി ആഘോഷിക്കാനായി മാലിദീപിലേക്ക് പറന്ന് സൂപ്പർ താരങ്ങൾ..! പ്രണയം തന്നെയെന്ന് ഉറപ്പിച്ചു ആരാധകർ 

> **Lead Summary:** **തെ**ലുങ്ക് സിനിമയിലെ സൂപ്പര്‍ താര ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനായും.

## Article Content

**തെ**ലുങ്ക് സിനിമയിലെ സൂപ്പര്‍ താര ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനായും.

ഡിയര്‍ കോമ്രേഡ്, ഗീതാഗോവിന്ദം എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ഇരുവരുടെയും ഓണ്‍ലൈന്‍ കെമിസ്ട്രി കണ്ട ആരാധകര്‍ ഇരുവരും തമ്മില്‍ പ്രണയമാണോ എന്ന് പോലും ചിന്തിച്ചു.

ഗീതാഗോവിന്ദം പുറത്ത് വന്നതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസ്സിപ് ശക്തമായി. പല ഇന്റര്‍വ്യൂകളിലും ഇരുവരോടും ഈ ചോദ്യം പലതവണ ചോദിച്ചിട്ടുണ്ടെങ്കിലും നല്ല സുഹൃത്തുക്കളാണ് തങ്ങള്‍ എന്ന് വ്യക്തമാക്കുകയാണ് ഇരുവരും ചെയ്തത്.

ഇപ്പോഴിതാ ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് അവധി ആഘോഷിക്കാനായി ഇരുവരും ഒരുമിച്ച്‌ മാലിദീപിലേക്ക് പറന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. എയര്‍പോര്‍ട്ടില്‍ വച്ചുള്ള ഇരുവരുടെയും ചിത്രം ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73320/super-stars-flew-to-maldives-to-celebrate-the-holiday-fans-confirmed-that-it-was-love)