---
title: "ഗ്ലാമറസ് ജീവിതം ഉപേക്ഷിക്കുന്നു: സൈറ വസീമിനും സന ഖാനും പിന്നാലെ സഹർ അഫ്‌ഷയും"
english_title: "Quitting glamorous life: Zaira Wasim and Sana Khan followed by Zahar Afsha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73306/quitting-glamorous-life-zaira-wasim-and-sana-khan-followed-by-zahar-afsha"
published_at: "2022-10-08T19:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341840198cb7_sahar.jpg"
keywords: []
---

# ഗ്ലാമറസ് ജീവിതം ഉപേക്ഷിക്കുന്നു: സൈറ വസീമിനും സന ഖാനും പിന്നാലെ സഹർ അഫ്‌ഷയും

> **Lead Summary:** സൈറ വസീമിനും സന ഖാനും പിന്നാലെ സിനിമയിലെ മനം മയക്കുന്ന ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ചതായി ഭോജ്‌പുരി നടി സഹർ അഫ്‌ഷ. സിനിമ ജീവിതം ഉപേക്ഷിച്ച് മതപരമായ പാതയിലേക്ക് ചേക്കേറിയിരിക്കുകയാണ് സഹർ അഫ്‌ഷയും.

## Article Content

സൈറ വസീമിനും സന ഖാനും പിന്നാലെ സിനിമയിലെ മനം മയക്കുന്ന ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ചതായി ഭോജ്‌പുരി നടി സഹർ അഫ്‌ഷ. സിനിമ ജീവിതം ഉപേക്ഷിച്ച് മതപരമായ പാതയിലേക്ക് ചേക്കേറിയിരിക്കുകയാണ് സഹർ അഫ്‌ഷയും.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘താൻ സിനിമാ വ്യവസായം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇനി അതുമായി തനിക്കൊരു ബന്ധവുമില്ല.

ഇക്കാര്യം നിങ്ങളോട് പറയാൻ താൻ ആഗ്രഹിക്കുന്നു. ഇസ്‌ലാമിക പ്രബോധനങ്ങൾക്കും അല്ലാഹുവിന്റെ നിയമങ്ങൾക്കും അനുസൃതമായി ഞാൻ ഇനി എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കും.

കഴിഞ്ഞ കാലത്ത് എന്റെ ജീവിതത്തിൽ ഞാൻ ജീവിച്ചിരുന്ന രീതിയെ ഓർത്ത് ഞാൻ അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നു’, സഹർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ഞാൻ അല്ലാഹുവിനു മുന്നിൽ പശ്ചാത്തപിക്കുന്നു. ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്.

[**https://www.instagram.com/saharafshaofficial/?utm_source=ig_embed&ig_rid=4b13657d-9dd3-4366-a73d-adbcd8269d0e**](https://www.instagram.com/saharafshaofficial/?utm_source=ig_embed&ig_rid=4b13657d-9dd3-4366-a73d-adbcd8269d0e)

ഞാൻ യാദൃശ്ചികമായാണ് ഈ രംഗത്തേക്ക് വന്നത്. എന്നാൽ ഇപ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അടുത്ത ജീവിതം അല്ലാഹുവിന്റെ നാമത്തിലായിരിക്കും. ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് ഇനി നടക്കാൻ പോകുന്നത് അള്ളാഹു കാണിച്ചു തന്ന വഴിയിലൂടെ മാത്രമാണ് എന്നായിരുന്നു സഹറിൻ്റെ കുറിപ്പ്

### Related Links & Sources
- [Original Story Source](https://moviemax.in/news/73306/quitting-glamorous-life-zaira-wasim-and-sana-khan-followed-by-zahar-afsha)