---
title: "'എന്നോടാണോ കളി' വൈറലായി നായയും പൂച്ചയും, വീഡിയോ "
english_title: "Now a video of a dog and a cat is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/73261/now-a-video-of-a-dog-and-a-cat-is-going-viral"
published_at: "2022-10-08T15:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63414fd514c6d_viral.jpg"
keywords: []
---

# 'എന്നോടാണോ കളി' വൈറലായി നായയും പൂച്ചയും, വീഡിയോ 

> **Lead Summary:** സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി രസകരമായ വീഡിയോകൾ പ്രചരിക്കാറുണ്ട്. വളർത്തുമൃ​ഗങ്ങളുടെയും വന്യമൃ​ഗങ്ങളുടെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്.

## Article Content

സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി രസകരമായ വീഡിയോകൾ പ്രചരിക്കാറുണ്ട്. വളർത്തുമൃ​ഗങ്ങളുടെയും വന്യമൃ​ഗങ്ങളുടെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്.

ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. henrythecoloradodog എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു നായയും പൂച്ചയും കയറ് ഉപയോ​ഗിച്ച് കളിക്കുന്നതാണ് വീഡിയോ.

പൂച്ചയും നായയുടെ പിടിവിടാതെ കയറ് രണ്ട് വശത്തും മത്സരിച്ച് വലിക്കുന്നത് വീഡിയോയിൽ കാണാം. പൂച്ച ഒരു മെത്തയിൽ കിടന്നാണ് കയറ് വലിക്കുന്നത്. നായ മെത്തയുടെ ഒരു വശത്തിരുന്ന് വലിക്കുന്നു. പൂച്ചയിൽ നിന്നും ബലം പ്രയോ​ഗിച്ച് കയറ് പിടിച്ചെടുക്കാൻ നായ ഏറെ ശ്രമിക്കുന്നുമുണ്ട്.

പൂച്ച കയറ് വിട്ട് കൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും വലിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോയ്ക്ക് 96,000 അധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു. വീഡിയോ മനോഹരമാണെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. അതാണ് ഏറ്റവും മനോഹരം.

മണിക്കൂറുകളോളം ഞാൻ അവരെ നോക്കി രസിക്കും എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. പറഞ്ഞു. എന്ത് രസമുള്ള വീഡിയോയാണ് ഇതെന്ന് വെറെരാൾ കമന്റ് ചെയ്തു. എന്റെ അഞ്ച് മാസം പ്രായമുള്ള നായ്ക്കുട്ടിയും എന്റെ ഇളയ പൂച്ചയും എല്ലായ്‌പ്പോഴും കളിക്കുന്നു. അവർ പരസ്‌പരം ഓടുകയും കളിക്കുകയും ചെയ്യുന്നു; അത് വളരെ മനോഹരമാണ്, അവർ പരസ്പരം ശരിക്കും സ്നേഹിക്കുന്നതായി മറ്റൊരാളും കമന്റ് ചെയ്തു.

അടുത്തിടെ മറ്റൊരു പൂച്ചയുടെയും നായയുടെ വീഡിയോ വെെറലായിരുന്നു. പൂച്ചയുമായി സൗഹൃദത്തിലാകാൻ ശ്രമിക്കുന്ന ഒരു നായയുടെ വീഡിയോയാണ് വെെറലായിരുന്നത്. എന്നാൽ പൂച്ച കൂട്ടുകൂടാൻ ഒട്ടും താല്പര്യം കാണിക്കുന്നുമില്ല. ഇൻസ്റ്റഗ്രാമിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73261/now-a-video-of-a-dog-and-a-cat-is-going-viral)