---
title: "ഡബ്ബിങ് രസകരമാക്കി സാന്ത്വനത്തിലെ അഞ്ജലി, വീഡിയോ"
english_title: "Anjali in Santhwanam makes dubbing fun, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73159/anjali-in-santhwanam-makes-dubbing-fun-video"
published_at: "2022-10-08T08:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6340e91eb8ea1_anjali.jpg"
keywords: []
---

# ഡബ്ബിങ് രസകരമാക്കി സാന്ത്വനത്തിലെ അഞ്ജലി, വീഡിയോ

> **Lead Summary:** മലയാളക്കര ഒന്നടങ്കം നെഞ്ചേറ്റിയ സീരിയലാണ് സാന്ത്വനം. ശിവാഞ്ജലി കോമ്പോയാണ് സീരിയലിന്റെ മുഖ്യ ആകർഷണം. അമ്മമാരെക്കാൾ യുവാക്കളാണ് ഇവരുടെ ആരാധകർ. ശിവന്റെ അഞ്ജലിയായി ഇണങ്ങി പിണങ്ങി സീരിയലിൽ അഭിനയിക്കുന്നത് ഗോപിക അനിൽ ആണ്.

## Article Content

മലയാളക്കര ഒന്നടങ്കം നെഞ്ചേറ്റിയ സീരിയലാണ് സാന്ത്വനം. ശിവാഞ്ജലി കോമ്പോയാണ് സീരിയലിന്റെ മുഖ്യ ആകർഷണം. അമ്മമാരെക്കാൾ യുവാക്കളാണ് ഇവരുടെ ആരാധകർ. ശിവന്റെ അഞ്ജലിയായി ഇണങ്ങി പിണങ്ങി സീരിയലിൽ അഭിനയിക്കുന്നത് ഗോപിക അനിൽ ആണ്.

വളരെ ക്യൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ഭാവങ്ങളാണ് ഗോപികയുടെ അഭിനയത്തിന്റെ പ്രത്യേകത. സാന്ത്വനം വീട്ടിലെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നതിൽ മുൻപന്തിയിലാണ് താരം.

ലൊക്കേഷനിൽ സഹ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഡബ്ബിങ് വിശേഷങ്ങളാണ് ഗോപിക പങ്കുവെക്കുന്നത്. 'പാതി പെയ്തു നീ' എന്ന ഗോപികയുടെ പുതിയ മ്യൂസിക് ആൽബത്തിന്റെ ഡബ്ബിം​ഗ് ആണ് നടക്കുന്നത്.

[**https://www.instagram.com/gops_gopikaanil/?utm_source=ig_embed&ig_rid=7b691558-1595-4985-bd30-8bfbab3d724c**](https://www.instagram.com/gops_gopikaanil/?utm_source=ig_embed&ig_rid=7b691558-1595-4985-bd30-8bfbab3d724c)

ഡബ്ബ് ചെയ്യാൻ ഗോപിക നിൽക്കുന്നതും സ്‌ക്രീനിൽ വീഡിയോ പ്ലേ ആകുന്നതും കാണാം. എങ്കിലും ഡയലോഗ് ഒന്നും പറയാതെ കുറച്ച് കഴിയുമ്പോൾ ആക്ഷൻ പറയാൻ താരം ആവശ്യപ്പെടുന്നതാണ് വീഡിയോ. രസകരമായി തോന്നുന്ന വീഡിയോയ്ക്ക് താഴെ കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73159/anjali-in-santhwanam-makes-dubbing-fun-video)