കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് യുവതി; വീഡിയോ

കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് യുവതി; വീഡിയോ
Oct 7, 2022 06:59 PM | By Susmitha Surendran

ഐസ്‌ക്രീം കൊടുക്കാതെ കളിപ്പിക്കുന്ന തുര്‍ക്കിഷ് ഐസ്‌ക്രീം വില്‍പ്പനക്കാരെ ഇന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. നീണ്ട സ്റ്റിക്കിന്റെ അറ്റത്ത് ഐസ്‌ക്രീം കോണും വെച്ച് കുട്ടികളെയും മറ്റുമൊക്കെ ഏറെ നേരം കബളിപ്പിച്ച ശേഷം മാത്രം ഐസ്ക്രീം കൈമാറുന്ന ഇവരുടെ പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഐസ്‌ക്രീം തരാതെ തന്നെ കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് ഐസ്‌ക്രീം കൈക്കലാക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്.

തുർക്കിഷ് ഐസ്ക്രീം കച്ചവടക്കാരിൽനിന്ന് സാധാരണ അത്രയെളുപ്പം അല്ല ഐസ്‌ക്രീം കൈക്കലാക്കുക എന്നത്. അതുകൊണ്ട് തന്നെയാണ് ഈ വീഡിയോ ഇത്രയും വൈറലായതും. ഐസ്‌ക്രീം വാങ്ങാനെത്തിയ യുവതിയെ പതിവ് പോലെ കബളിപ്പിക്കാന്‍ നോക്കുകയായിരുന്നു വില്‍പ്പനക്കാരന്‍.

https://www.instagram.com/moistnlover/?utm_source=ig_embed&ig_rid=23f7bcac-4408-4735-9e84-591330b72495

എന്നാല്‍, വില്‍പ്പനക്കാരനെ ഞെട്ടിച്ച് പെട്ടെന്ന് തന്നെ യുവതി ഐസ്‌ക്രീം കൈക്കുള്ളിലാക്കുകയായിരുന്നു. ശേഷം കോണ്‍ തരാതെ കളിപ്പിക്കാനും ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ ശ്രമിച്ചു. എന്നാല്‍, ഇവിടെയും ഐസ്‌ക്രീം വില്‍പ്പനക്കാരന്‍റെ അടവുകള്‍ മനസ്സിലാക്കി വളരെപ്പെട്ടെന്ന് തന്നെ യുവതി കോണും കൈക്കുള്ളിലാക്കി.

ശേഷം ആദ്യം ലഭിച്ച ക്രീം കോണിനുള്ളിലാക്കി യുവതി കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായത്. യുവതിയെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തു.


Woman accused of cheating ice cream seller; Video

Next TV

Related Stories
#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

Mar 28, 2024 03:37 PM

#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്....

Read More >>
#viral |   പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

Mar 28, 2024 12:37 PM

#viral | പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

ചിലർ, അത് ഉൾക്കൊള്ളുമെങ്കിലും മറ്റ് ചിലർ ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ യുവതിയുടെ അവസ്ഥ ലോകത്തിലാർക്കും...

Read More >>
#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Mar 28, 2024 12:12 PM

#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ അതിന് തെളിവ്...

Read More >>
#viral |  'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

Mar 28, 2024 10:06 AM

#viral | 'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

യുവാവ്, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലില്‍ കയറിയതാണ്. പക്ഷേ...

Read More >>
#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

Mar 27, 2024 02:56 PM

#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി...

Read More >>
#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

Mar 27, 2024 02:33 PM

#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

തീയിലേക്ക് എടുത്തെറിയപ്പെട്ട പിന്നീട് കുട്ടിയെ ഏതാനും പേർ ചേർന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോയില്‍...

Read More >>
Top Stories