'എനിക്ക് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഇപ്പോൾ നാണമാണ്'- രസകരമായ മമ്മൂട്ടിയുടെ വാക്കുകൾ

'എനിക്ക് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഇപ്പോൾ നാണമാണ്'- രസകരമായ മമ്മൂട്ടിയുടെ വാക്കുകൾ
Oct 6, 2022 09:02 PM | By Anjana Shaji

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അൻപത്തി ഒന്ന് വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന താരം കൂടിയാണ് മമ്മൂട്ടി.

Advertisement

തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് സിനിമാ താരങ്ങൾ അടക്കമുള്ളവർ മമ്മൂട്ടിയോട് ചോദിക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരമൊരു ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

നാലും അഞ്ചും വയസുള്ളവര്‍ തന്നെ മമ്മൂട്ടിയെന്നാണ് വിളിക്കാറുള്ളതെന്നും പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. എന്നാൽ ഇന്ന് അങ്ങനെ ചോദിക്കാൻ നാണക്കേടാണെന്നും മമ്മൂട്ടി തമാശ രൂപത്തിൽ പറഞ്ഞു.


"നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്. പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു. എന്നാല്‍ ഇന്ന്, എനിക്ക് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഒരു നാണം. അതുകൊണ്ട് ഞാൻ എന്ത് ചെയ്യുന്നു, അവരുടെ കൂട്ടത്തിൽ ഒരാളായി മാറുന്നു.ഇപ്പോൾ അവരെന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടം. തലമുറകളിൽ കൂടി നമ്മളെ അം​ഗീകരിക്കുന്നു എന്നത് തന്നെ വലിയ കാര്യം", എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ.


പി ആർ ഓ പ്രതീഷ് ശേഖർ. ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളും മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുകയാണ്.

'Now I'm shy to ask if I'm your grandfather's age' - funny Mammootty's words

Next TV

Related Stories
‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

Dec 1, 2022 10:47 PM

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ...

Read More >>
ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

Dec 1, 2022 10:20 PM

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ...

Read More >>
ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും;  ബാല പറയുന്നു

Dec 1, 2022 11:52 AM

ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും; ബാല പറയുന്നു

ഏറ്റവും പുതിയതായി സിനിമയുടെ റിലീസിന് ശേഷം മകളെ കുറിച്ചും ആദ്യഭാര്യയെ കുറിച്ചും ബാല പറഞ്ഞ കാര്യങ്ങള്‍ വലിയ...

Read More >>
അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

Dec 1, 2022 11:32 AM

അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

തനിക്ക് ശരി തെറ്റുകളിൽ പലപ്പോഴും സംശയം തോന്നാറുണ്ടെന്ന് നവ്യ പറയുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അഭിപ്രായം പറയുന്നതിൽ നിന്ന് താൻ പിന്നോട്ട്...

Read More >>
ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

Dec 1, 2022 10:44 AM

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍...

Read More >>
'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

Nov 30, 2022 08:49 PM

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി...

Read More >>
Top Stories