---
title: "സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാര്‍ പൂട്ടിയതായി പരാതി"
english_title: "Complaint that the film actress was locked up by the staff in a private telecom company"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72927/complaint-that-the-film-actress-was-locked-up-by-the-staff-in-a-private-telecom-company"
published_at: "2022-10-06T20:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ef2f22bc95_anna.jpg"
keywords: []
---

# സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാര്‍ പൂട്ടിയതായി പരാതി

> **Lead Summary:** സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാര്‍ പൂട്ടിയതായി പരാതി. നടി അന്ന രാജനാണ് ദുരനുഭവം ഉണ്ടായത്. ഇന്ന് വൈകുന്നേരം 4:45 ന് ആലുവ വി.ഐ ടെലികോം ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

## Article Content

സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാര്‍ പൂട്ടിയതായി പരാതി. നടി അന്ന രാജനാണ് ദുരനുഭവം ഉണ്ടായത്. ഇന്ന് വൈകുന്നേരം 4:45 ന് ആലുവ വി.ഐ ടെലികോം ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൂട്ടിയിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കി എന്നാണ് സൂചന.

അന്വേഷണം നടത്തിയ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനാണ് സ്വകാര്യ ടെലികോം ഓഫീസില്‍ നടി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് നടിയും ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടായി.

തുടര്‍ന്ന് തന്നെ ജീവനക്കാര്‍ പൂട്ടിയിടുകയായിരുന്നുവെന്നാണ് നടിയുടെ ആരോപണം.ഓഫിസ് ജീവനക്കാരിയുമായി സംസാരിച്ചു തെറ്റിയതോടെ അവര്‍ ഷട്ടര്‍ താഴ്ത്തി പൂട്ടിയിടുകയും തന്റെ കയ്യില്‍ പിടിച്ചുവലിച്ചെന്നും നടി ആരോപിച്ചു.

കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ നഖം തട്ടി മുറിവേറ്റുവെന്നും നടി പറഞ്ഞു. ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവര്‍ സ്ഥലത്തെത്തിയാണ് തന്നെ രക്ഷിച്ചത് എന്നും നടി പറഞ്ഞു. നടിക്ക് സംഭവിച്ച ദുരവസ്ഥ കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ഒരു നടിക്ക് പട്ടാപ്പകള്‍ ഇതാണ് സംഭവിച്ചത് എങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72927/complaint-that-the-film-actress-was-locked-up-by-the-staff-in-a-private-telecom-company)