---
title: "'ഹൃദയത്തിന്‍റെ ചോക്കറും പല്ലിന്‍റെ കമ്മലും'; റാംപില്‍ തിളങ്ങി കെയ്‌ലി ജെന്നർ"
english_title: "'The choker of the heart and the earring of the tooth'; Kylie Jenner shines on the ramp"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72853/the-choker-of-the-heart-and-the-earring-of-the-tooth-kylie-jenner-shines-on-the-ramp"
published_at: "2022-10-06T15:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ead053922f_viral.jpg"
keywords: []
---

# 'ഹൃദയത്തിന്‍റെ ചോക്കറും പല്ലിന്‍റെ കമ്മലും'; റാംപില്‍ തിളങ്ങി കെയ്‌ലി ജെന്നർ

> **Lead Summary:** വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുള്ള അമേരിക്കന്‍ ടിവി താരമാണ് കെയ്‌ലി ജെന്നര്‍. രക്തം പൂശിയതിന് സമാനമായി ന​ഗ്നയായി ഇരിക്കുന്ന കെയ്‌ലിയുടെ ചിത്രങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

## Article Content

വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുള്ള അമേരിക്കന്‍ ടിവി താരമാണ് കെയ്‌ലി ജെന്നര്‍. രക്തം പൂശിയതിന് സമാനമായി ന​ഗ്നയായി ഇരിക്കുന്ന കെയ്‌ലിയുടെ ചിത്രങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പുതിയ ബ്രാൻഡിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചുവപ്പ് നിറത്തിലുള്ള ചായം ശരീരത്തിൽ പൂശുകയായിരുന്നു അന്ന് കെയ്‌ലി. ഇപ്പോഴിതാ വീണ്ടും കിടിലന്‍ ലുക്കില്‍ എത്തി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് താരം.

പാരിസ് ഫാഷൻ വീക്കിലാണ് അൾട്രാ ഗ്ലാമറസ് ലുക്കില്‍ താരം എത്തിയത്. ഡീപ് കട്ട് ഡിസൈനിലുള്ള നീല വെല്‍വറ്റ് ഗൗണാണ് കെയ്‌ലി ധരിച്ചത്.

ഹൃദയാകൃതിയിലുള്ള പെന്‍റന്റുള്ള കറുപ്പ് ചോക്കറും പല്ലിന്റെ ആകൃതിലുള്ള സ്റ്റഡുമായിരുന്നു ഹൈലൈറ്റ്. കറുപ്പ് ഹാന്റ് ബാഗും ഹീൽസും ആക്സസറൈസ് ചെയ്തിരുന്നു. എന്തായാലും കെയ്‌ലിയുടെ ഹോട്ട് ലുക്ക് ഫാഷൻ ലോകത്ത് ചർച്ചയായിരിക്കുകയാണ്.

അതേസമയം താരത്തിന്‍റെ ചോക്കര്‍ കോപ്പിയടി ആണെന്നും ഒരു വിഭാഗം വിമര്‍ശിച്ചു. അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹഡീഡ് സമാനമായൊരു ചോക്കര്‍ ധരിച്ചിരുന്നു. 74–ാമത് കാൻസ് ഫിലം ഫെസ്റ്റിവലിന് എത്തിയപ്പോൾ ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള നെക്ലേസ് ആണ് ബെല്ല അണിഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72853/the-choker-of-the-heart-and-the-earring-of-the-tooth-kylie-jenner-shines-on-the-ramp)