---
title: "തീരെ വയ്യ ഛര്‍ദ്ദിയും വയറിളക്കവും പനിയും എല്ലാമാണെന്ന് റോബിന്‍,  വീഡിയോ "
english_title: "Robyn, video says that the vomiting, diarrhea and fever are all overwhelming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72850/robyn-video-says-that-the-vomiting-diarrhea-and-fever-are-all-overwhelming"
published_at: "2022-10-06T15:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633eaa7a4eb13_robin.jpg"
keywords: []
---

# തീരെ വയ്യ ഛര്‍ദ്ദിയും വയറിളക്കവും പനിയും എല്ലാമാണെന്ന് റോബിന്‍,  വീഡിയോ 

> **Lead Summary:** ആരാധകര്‍ ആഘോഷമാക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെയും ആരതിയുടെ വിവാഹം. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തു വന്നശേഷമാണ് റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി.

## Article Content

ആരാധകര്‍ ആഘോഷമാക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെയും ആരതിയുടെ വിവാഹം. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തു വന്നശേഷമാണ് റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി.

എന്നാല്‍ ചോദ്യങ്ങളൊന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കി നില്‍ക്കുന്ന ആരതിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.

**

പിന്നാലെ വിവാഹം ഉറപ്പിച്ചെന്ന് പറഞ്ഞ് റോബിന്‍ എത്തിയിരുന്നു. ഒന്നിച്ചുള്ള നിരവധി ഫോട്ടോയും താരം പങ്കിട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് റോബിന്‍, എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി റോബിന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ റോബിന്‍.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി തീരെ വയ്യായിരുന്നു. ഭക്ഷ്യവിഷബാധ ഏറ്റ് സൈഡ് ആയി. ഛര്‍ദ്ദിയും വയറിളക്കവും പനിയും ഡി അഡിക്ഷനും  ഒക്കെയായി. അതില്‍ നിന്ന് പതിയെ സുഖം പ്രാപിച്ച് വരുന്നതേയുള്ളൂ.

യാത്രകളും പല രീതിയിലുള്ള ഭക്ഷണവും ഒന്നും ശരീരത്തിന് പിടിച്ചില്ല. അധികം വൈകാതെ തിരിച്ചെത്തും- എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ റോബിന്‍ പറയുന്നത്.

[https://www.instagram.com/p/CjS8_ZuDgen/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/CjS8_ZuDgen/?utm_source=ig_embed&utm_campaign=embed_video_watch_again)

പിന്നാലെ കരയുന്ന ഇമോജിയായി ആരതിയും എത്തി. അതിന് താഴെ നടിയെ ആശ്വസിപ്പിച്ചു കൊണ്ടും ആരാധകര്‍ എത്തി. ‘കരയേണ്ട ആരതി, റോബിന് പെട്ടന്ന് സുഖമാവും’ എന്നൊക്കെയാണ് ആശ്വാസ വാക്കുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/72850/robyn-video-says-that-the-vomiting-diarrhea-and-fever-are-all-overwhelming)