---
title: "കണ്ടപ്പോള്‍ തന്നെ എനിക്ക് അവളെ ഇഷ്ടമായി; പ്രണയത്തെ കുറിച്ച് സന്തോഷ് വര്‍ക്കി"
english_title: "I liked her at first sight; Santosh Worki about love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72830/i-liked-her-at-first-sight-santosh-worki-about-love"
published_at: "2022-10-06T13:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e9036a5057_santhosh_varkki.jpg"
keywords: []
---

# കണ്ടപ്പോള്‍ തന്നെ എനിക്ക് അവളെ ഇഷ്ടമായി; പ്രണയത്തെ കുറിച്ച് സന്തോഷ് വര്‍ക്കി

> **Lead Summary:** നടി നിത്യ മേനോനോടുള്ള പ്രണയം തുറന്നു പറഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തന്റെ അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയുന്ന കാര്യത്തില്‍ സന്തോഷ് വര്‍ക്കി മുന്നിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സന്തോഷ് ഇപ്പോള്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

## Article Content

നടി നിത്യ മേനോനോടുള്ള പ്രണയം തുറന്നു പറഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തന്റെ അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയുന്ന കാര്യത്തില്‍ സന്തോഷ് വര്‍ക്കി മുന്നിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സന്തോഷ് ഇപ്പോള്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

ഇതുവരെ നിത്യ മേനോന്‍ മാത്രമാണ് തന്റെ മനസ്സിലെന്ന് പറഞ്ഞു നടന്നിരുന്ന സന്തോഷ് ഇപ്പോള്‍ തനിക്ക് മറ്റൊരാളോടും കൂടി പ്രണയം തോന്നി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കൂടെ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും പോസ്റ്റിനൊപ്പം സന്തോഷ് പങ്കുവെച്ചു.

നിത്യ മേനോനുമായുള്ള എന്റെ സീരിയസ് പ്രണയത്തിന് ശേഷം എനിക്ക് മറ്റൊരു പ്രണയം കൂടെ ഉണ്ടായി. മോനിഷ മോഹന്‍ മേനോന്‍!. പ്രതി പൂവന്‍ കോഴി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയരക്ടറാണ് മോനിഷ. ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് അവളെ ഇഷ്ടമായി, അവള്‍ക്ക് എന്നെയും. അതുകൊണ്ട് അവള്‍ എനിക്കൊപ്പം നിന്ന് സന്തോഷത്തോടെ ഒരു സെല്‍ഫി എടുത്തു.

പക്ഷെ എനിക്കൊരു അബദ്ധം പറ്റി. അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ വിട്ടു പോയി. നമ്പര്‍ കിട്ടാന്‍ ഞാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി, പക്ഷെ കിട്ടിയില്ല. അവള്‍ മറ്റാരെങ്കിലും ഒക്കെയായി കമ്മിറ്റഡ് ആയോ എന്ന് എനിക്ക് അറിയില്ല- എന്നാണ് സന്തോഷ് വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72830/i-liked-her-at-first-sight-santosh-worki-about-love)