---
title: "ധനുഷും ഐശ്വര്യ രജനികാന്തും ഒന്നിക്കുന്നു?"
english_title: "Dhanush and Aishwarya Rajinikanth team up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72820/dhanush-and-aishwarya-rajinikanth-team-up"
published_at: "2022-10-06T13:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e88b72700f_dhanush.jpg"
keywords: []
---

# ധനുഷും ഐശ്വര്യ രജനികാന്തും ഒന്നിക്കുന്നു?

> **Lead Summary:** ഗോസിപ്പുകള്‍ക്കൊന്നും ഇടം കൊടുക്കാതെ ധനുഷ് തന്നെയാണ് 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. ഇവരുടെ വിവാഹമോചന വാര്‍ത്ത കേട്ടതോടെ ആരാധകര്‍ ഞെട്ടി. എന്നാല്‍ വേര്‍പിരിയലിന്റെ കാരണം രണ്ടുപേരും പറഞ്ഞിട്ടില്ല.

## Article Content

ഗോസിപ്പുകള്‍ക്കൊന്നും ഇടം കൊടുക്കാതെ ധനുഷ് തന്നെയാണ് 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. ഇവരുടെ വിവാഹമോചന വാര്‍ത്ത കേട്ടതോടെ ആരാധകര്‍ ഞെട്ടി. എന്നാല്‍ വേര്‍പിരിയലിന്റെ കാരണം രണ്ടുപേരും പറഞ്ഞിട്ടില്ല.

ഇപ്പോഴിതാ വേര്‍പിരിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.

അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എത്തിയതോടെ തീരുമാനം മാറ്റിയതെന്നാണ് സൂചന. രജനികാന്ത് അടക്കമുള്ളവര്‍ വിഷയത്തില്‍ നിരന്തരമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അവരുടെ ഉപദേശപ്രകാരം ഇരുവരും അനുകൂലമായ തീരുമാനം എടുക്കുകയായിരുന്നുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കാര്യത്തില്‍ വൈകാതെ തന്നെ വ്യക്തത വരുമെന്നാണ് കരുതുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നു.

അടുത്തിടെ ധനുഷും ഐശ്വര്യയും മക്കള്‍ക്ക് വേണ്ടി ഒന്നിച്ചെത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു. മക്കള്‍ യാത്രയുടെയും ലിംഗയുടെയും സ്‌കൂളിലെ പരിപാടിക്ക് വേണ്ടിയാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയത്. വിവാഹമോചന ശേഷം ഇരുവരും ആദ്യമായി പൊതുവേദിയില്‍ എത്തിയതെന്ന പ്രത്യേകതയും ഈ പരിപാടിക്ക് ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/72820/dhanush-and-aishwarya-rajinikanth-team-up)