---
title: "പ്രസവം കഴിഞ്ഞാലും ഞാൻ അങ്ങനെ ചെയ്യണമെന്നാണ് റൺബീർ പറയുന്നത്;  ആലിയ ഭട്ട്"
english_title: "Ranbir says I should do that even after delivery; Alia Bhatt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72813/ranbir-says-i-should-do-that-even-after-delivery-alia-bhatt"
published_at: "2022-10-06T12:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e7ed63e334_aliya_bhatt.jpg"
keywords: []
---

# പ്രസവം കഴിഞ്ഞാലും ഞാൻ അങ്ങനെ ചെയ്യണമെന്നാണ് റൺബീർ പറയുന്നത്;  ആലിയ ഭട്ട്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആലിയ ഭട്ട്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ വരവേൽപ്പ് തന്നെയാണ് ഇവരുടെ സിനിമകൾക്ക് മലയാളികൾ എപ്പോഴും നൽകി വരുന്നത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആലിയ ഭട്ട്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ വരവേൽപ്പ് തന്നെയാണ് ഇവരുടെ സിനിമകൾക്ക് മലയാളികൾ എപ്പോഴും നൽകി വരുന്നത്. 

അതേസമയം ഇവരുടെ ഭർത്താവ് ആണ് റൺബീർ കപൂർ. ഏറെനാളായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായിരുന്നു.

ധാരാളം ആളുകൾ ആയിരുന്നു ഇവർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേ സമയം ഇരുവരും ഇപ്പോൾ അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

കുട്ടി വന്നു കഴിഞ്ഞാൽ കരിയറും ജീവിതവും എങ്ങനെ കൊണ്ടുപോകും എന്ന കാര്യത്തിൽ ഇപ്പോൾ തന്നെ ഇവർ പ്ലാനിങ് നടത്തിയിട്ടുണ്ട്. കുട്ടി വന്നു കഴിഞ്ഞാലും കൂടുതൽ സിനിമകൾ ചെയ്യണം എന്നും പുതിയ സിനിമകൾ കണ്ടെത്തണം എന്നും ആണ് തനിക്ക് ആഗ്രഹം എന്നാണ് ആലിയ ഭട്ട് പറയുന്നത്. പ്രസവം കഴിഞ്ഞാലും നല്ല സിനിമകളുമായി താൻ മുന്നോട്ടു പോകണം എന്നുതന്നെയാണ് റൺബീർ ആഗ്രഹിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം കല്യാണം കഴിഞ്ഞ സ്ത്രീകളെ ജോലിക്ക് വിടുന്നത് തന്നെ ആണുങ്ങൾക്ക് ചേർന്ന പ്രവർത്തി അല്ല എന്നാണ് മലയാളികൾ പറയുന്നത്. അത് ചെയ്തതും പോരാഞ്ഞിട്ട് ഇനി അമ്മയായ ശേഷവും ഒരു പെൺകുട്ടിയെ ജോലിക്ക് വിടാൻ നിങ്ങൾക്ക് നാണമില്ലേ എന്നാണ് ഇപ്പോൾ മലയാളികൾ ചോദിക്കുന്നത്.

ആലിയയുടെ കുട്ടി ഒരു ആൺകുട്ടി ആണ് എങ്കിൽ അവൻ വലുതായി സ്കൂളിൽ പോയിട്ട് തൻറെ അമ്മ ഒരു സിനിമാനടി ആണ് എന്ന് എങ്ങനെ പറയുമെന്നാണ് ഇപ്പോൾ മലയാളികൾ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72813/ranbir-says-i-should-do-that-even-after-delivery-alia-bhatt)