'ബാലനെ ശകാരിച്ച് ദേവി', ശിവന്റെയുള്ളിലെ നന്മ സാന്ത്വനം വീട്ടിലെ അം​ഗങ്ങൾ തിരിച്ചറിയുമോ?

'ബാലനെ ശകാരിച്ച് ദേവി', ശിവന്റെയുള്ളിലെ നന്മ സാന്ത്വനം വീട്ടിലെ അം​ഗങ്ങൾ തിരിച്ചറിയുമോ?
Oct 26, 2021 01:26 PM | By Susmitha Surendran

സാന്ത്വനം സീരിയലിന് മലയാളികളായ നിരവധി പ്രേക്ഷകരാണുള്ളത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉദ്യോ​ഗഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ മിനി സ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ സാന്ത്വനമാണ് എല്ലാത്തിലും മുന്നിൽ നിൽക്കുന്നത്. പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന തമിഴ് സീരിയലിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

സീരിയലിലെ കഥാപാത്രങ്ങൾ മനോഹരമാക്കുന്ന അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കഥാതന്തുവുമെല്ലാം പ്രേക്ഷകർക്ക് ഏരെ പ്രിയപ്പെട്ടതാണ്. സാന്ത്വനം കുടുംബവും അവിടുത്തെ ചേട്ടാനിയന്മാർ തമ്മിലുള്ള സ്നേഹവും സഹകരണവുമെല്ലാമാണ് സീരിയലിന്റെ ഇതിവൃത്തം. ഇന്നേവരെ പരമ്പര പിന്നിലേക്ക് പോയിട്ടില്ല. ടിആർപി റേറ്റിങ്ങിലടക്കം സാന്ത്വനമാണ് മറ്റ് പരമ്പരകളെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത്.

ബാലനും ഭാര്യ ശ്രീദേവിയും മൂന്ന് അനിയന്മാരും അടങ്ങുന്ന കുടുംബത്തിലേക്ക് ഇവരുടെ ഭാര്യമാർ കൂടി വന്നതോടെ സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിലൂടെയായിരുന്നു സാന്ത്വനത്തിന്റെ എപ്പിസോഡുകൾ കടന്നുപോയിക്കൊണ്ടിരുന്നത്. സാന്ത്വനത്തിൽ ഏറ്റവും ജനപ്രീതിയുള്ള കഥാപാത്രങ്ങൾ സീരിയലിലെ പ്രധാന ജോഡികളായ ശിവനും അഞ്ജലിയുമാണ്. ഇരുവരും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും കുസൃതി സന്തോഷവുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

പലരുടേയും നിർബന്ധിച്ച് വഴങ്ങി ഒരു പ്രത്യേക സാഹചര്യത്തിലാണ് അഞ്ജലിയും ശിവനും തമ്മിലുള്ള വിവാഹം നടന്നത്. പരസ്പരം അറിയാതെയും അടുക്കാതെയും പെട്ടന്ന് നടന്ന വിവാഹം ഇരുവരിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് പ്രശ്നങ്ങളും സങ്കടങ്ങളും മറന്ന് ശിവനും അഞ്ജലിയും സ്നേഹിച്ച് തുടങ്ങിയത്. അഞ്ജലിയും ശിവനും തമ്മിലുള്ള പ്രശ്നങ്ങൾ സാന്ത്വനത്തിലെ മറ്റ് അം​ഗങ്ങളിലും സങ്കടത്തിന് കാരണമായിരുന്നു. ഇരുവരും ഒന്നിച്ചതോടെ വീണ്ടും പഴയ ഒത്തൊരുമ സീരിയലിലെ കഥാപാത്രങ്ങൾക്കിടയിൽ വന്നിട്ടുണ്ട്.

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ശിവന്റെയും അഞ്ജലിയുടേയും പ്രണയ നിമിഷങ്ങൾ ആസ്വദിക്കാൻ ആരാധകരും ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ പുതിയൊരു പ്രശ്നം സാന്ത്വനം കുടുംബത്തിലെ ആളുകളുടെ മനസമാധാനം തകർത്തിരിക്കുകയാണ്. അഞ്ജലിയുടെ അച്ഛനേയും അമ്മയേയും ശിവന്റെ സഹോദരന്റെ ഭാര്യയായ അപർണയുടെ അച്ഛൻ അവരുടെ സ്വന്തം വീട്ടിൽ നിന്നും ഇറക്കിവിട്ടിരിക്കുകയാണ്.

കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന കാരണം പറഞ്ഞാണ് അവരെ ഇറക്കിവിട്ടത്. തെരുവിലായ അഞ്ജലിയുടെ കുടുംബത്തിനെ ശിവനാണ് സാന്ത്വനത്തിലെ മറ്റുള്ളവർ അറിയാതെ സഹായിച്ചതും സംരക്ഷിച്ചതും. സ്ത്രീധനമായി ലഭിച്ച സ്വർണ്ണം അഞ്ജലിയുടെ മാതാപിതാക്കളെ തന്നെ തിരികെ ഏൽപ്പിക്കുകയും ചെയ്തിരുന്നു ശിവൻ. അഞ്ജലിയുടെ സ്വർണ്ണം മറ്റുള്ളവരുടെ അനുവാദം വാങ്ങാതെ കൊണ്ടുപോയതിന്റെ പേരിൽ ശിവനെ പിന്നീട് ചേട്ടൻ ബാലൻ ശകാരിക്കുകയും കടയിൽ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു.

അഞ്ജലിയുടെ സ്വർണ്ണം ആർക്കാണ് നൽകിയതെന്ന് സാന്ത്വനം കുടുംബത്തിലെ ആരും തിരിച്ചറിയാത്തതിനാൽ ശിവനെ കുറ്റക്കാരനായി കണ്ടാണ് ബാലൻ അടക്കമുള്ളവർ ശകാരിച്ചത്. സംഘർഷ ഭരിതമായ അന്തരീക്ഷമായതിനാൽ സാന്ത്വനം കുടുംബത്തിലെ എല്ലാവരുടേയും ജീവിതമിപ്പോൾ നരകതുല്യമായാണ് കടന്നുപോകുന്നത്.

പുതിയ എപ്പിസോഡിന്റെ സംപ്രേഷണത്തിന് മുന്നോടിയായുള്ള പ്രമോ സാന്ത്വനത്തിന്റെ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ശിവനെ കടയിൽ നിന്നും പുറത്താക്കിയ തീരുമാനത്തിൽ ബാലനെ ശകാരിക്കുന്ന ദേവിയാണ് പുതിയ പ്രമോയിലുള്ളത്. ശിവനെ തിരിച്ച് കടയലി‍ൽ പ്രവേശിപ്പിക്കാതെ താനിനി മിണ്ടില്ലന്നും ദേവി പറയുന്നുണ്ട്.

സാന്ത്വനം കുടുംബത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോൾ ബാലൻ. ശിവനും ഒന്നും തുറന്ന് പറയാൻ സാധിക്കാതെ ധര്‍മ്മ  സങ്കടത്തിലാണ്. ബാലന്റെ പ്രവൃത്തിയിൽ വിഷമം തോന്നരുതെന്ന് ശിവനോട് പറയുന്ന ദേവിയേയും കാണാം. ശിവന്റെ നല്ല മനസ് സാന്ത്വനത്തിലെ മറ്റ് അം​ഗങ്ങൾ തിരിച്ചറിയുന്ന നിമിഷത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് സീരിയൽ ആരാധകർ കമന്റായി കുറിച്ചു.

Will the members of the house recognize the good consolation of Lord Shiva in 'Balane Shakarich Devi'?

Next TV

Related Stories
#biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

Mar 28, 2024 04:35 PM

#biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

ആളുടെ പോയിന്റ് ഓഫ് വ്യൂവിൽ അത് ശരിയായിരിക്കും. ആൾ ആളായിട്ട് തന്നെയാണ്...

Read More >>
#biggboss |  'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?

Mar 28, 2024 02:16 PM

#biggboss | 'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?

തന്നെ ടാർ‌​ഗെറ്റ് ചെയ്താണ് ജിന്റോ ഓരോ പ്രവൃത്തിയും ചെയ്യുന്നതെന്ന പരാതി...

Read More >>
#biggboss | അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ് -ശ്രീരേഖ

Mar 28, 2024 11:42 AM

#biggboss | അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ് -ശ്രീരേഖ

എന്നെക്കൊണ്ട് ഇനി ഒന്നും പറ്റില്ലെന്നായപ്പോൾ രണ്ട് കൈയുണ്ടല്ലോ എന്ന്...

Read More >>
#Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ

Mar 28, 2024 09:28 AM

#Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ

റോക്കി തല്ലിയത് മൂലം പരിക്ക് പറ്റിയതോടെയാണ് താൽക്കാലികമായി സിജോ ഷോയിൽ നിന്നും...

Read More >>
#biggboss | കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ഇത് ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്

Mar 27, 2024 02:41 PM

#biggboss | കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ഇത് ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്

കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്ന പ്രശ്‌നവും ഇരുവര്‍ക്കും ഒരുമിച്ച് കിടക്കാന്‍ പറ്റിയില്ലെന്നുള്ള...

Read More >>
Top Stories










News Roundup