---
title: "ദീപിക പദുക്കോണിൻ്റെ ഫോട്ടോയുടെ മുന്നിൽ നിൽക്കുന്നത് ആരാണെന്ന് മനസ്സിലായോ?"
english_title: "Guess who is standing in front of Deepika Padukone's photo?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72804/guess-who-is-standing-in-front-of-deepika-padukones-photo"
published_at: "2022-10-06T12:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e799b5f380_deepika_padkon.jpg"
keywords: []
---

# ദീപിക പദുക്കോണിൻ്റെ ഫോട്ടോയുടെ മുന്നിൽ നിൽക്കുന്നത് ആരാണെന്ന് മനസ്സിലായോ?

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപിക പദുക്കോൺ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് താരത്തിന് ലഭിച്ചു വരുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപിക പദുക്കോൺ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് താരത്തിന് ലഭിച്ചു വരുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടിയുടെ ഒരു ചിത്രമാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ചിത്രം എന്ന് പറയുമ്പോൾ ഒരു പരസ്യചിത്രം ആണ്. ഒരു കടയ്ക്ക് മുന്നിൽ ആണ് ഈ ചിത്രം വെച്ചിരിക്കുന്നത്. ഇതിനുമുന്നിൽ നിന്നും ഏതോ ഒരാൾ നടത്തുന്ന കോപ്രായമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

അതേസമയം ഇയാൾ മാസ്ക് ധരിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇയാൾ ആരാണ് എന്ന് മനസ്സിലാവുന്നില്ല. അതുകൊണ്ടുതന്നെ പബ്ലിക് സ്ഥലത്ത് ആയിട്ട് പോലും ഇയാളെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചില്ല ആർക്കും.

ഇവരുടെ ഭർത്താവ് റൺവീർ സിംഗ് തന്നെയാണ് ഇത്തരത്തിലുള്ള കോമാളിത്തരം കാണിച്ചുകൊണ്ട് ഫോട്ടോ എടുത്തിരിക്കുന്നത്. നിന്നെ ഓർത്തു ഞാൻ അഭിമാനിക്കുന്നു എന്നാണ് ചിത്രത്തിന് ഇദ്ദേഹം നൽകിയിരിക്കുന്ന ക്യാപ്ഷൻ. എന്നാൽ ഇദ്ദേഹം ഇത്തരത്തിലുള്ള കോമാളിത്തരങ്ങൾ ഇത് ആദ്യമായിട്ടല്ല കാണിക്കുന്നത്.

ഇദ്ദേഹം അഭിനയിക്കുന്ന സിനിമകളിൽ എല്ലാം തന്നെ കോമാളിത്തരം ആണ് എന്ന് മാത്രമല്ല ഇദ്ദേഹം അഭിനയിക്കുന്ന പരസ്യ ചിത്രങ്ങളിൽ പോലും കോമാളിത്തരം ആണ് ഇദ്ദേഹം കാണിക്കുന്നത്. ഒട്ടും അഭിനയം അറിയില്ല എങ്കിലും ബോളിവുഡിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് റൺവീർ സിംഗ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72804/guess-who-is-standing-in-front-of-deepika-padukones-photo)