---
title: "ഞാന്‍ പ്രഗ്‌നന്റല്ല; എത്ര മാസമായെന്ന് ചോദിച്ചയാള്‍ക്ക് എലിസബത്ത് കൊടുത്ത മറുപടി "
english_title: "I am not pregnant; Elizabeth's answer to the person who asked how many months had passed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72799/i-am-not-pregnant-elizabeths-answer-to-the-person-who-asked-how-many-months-had-passed"
published_at: "2022-10-06T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e7679539ed_bala.jpg"
keywords: []
---

# ഞാന്‍ പ്രഗ്‌നന്റല്ല; എത്ര മാസമായെന്ന് ചോദിച്ചയാള്‍ക്ക് എലിസബത്ത് കൊടുത്ത മറുപടി 

> **Lead Summary:** നടന്‍ ബാലയെയും ഭാര്യ എലിസബത്തിനെ കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതിനിടെ ഇരുവരും വേര്‍പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്ത് വന്നിരുന്നു.

## Article Content

നടന്‍ ബാലയെയും ഭാര്യ എലിസബത്തിനെ കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതിനിടെ ഇരുവരും വേര്‍പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്ത് വന്നിരുന്നു.

പിന്നാലെ എലിസബത്ത് ഗര്‍ഭിണിയാണെന്നും ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവന്നു. ഇപ്പോഴിതാ തനിക്ക് എത്ര മാസമായി എന്ന് ചോദിച്ച ആള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് എലിസബത്ത്.

കുറേയായി കണ്ടിട്ട്, ബാലച്ചേട്ടന് സുഖമല്ലേ, എത്ര മാസമായെന്നായിരുന്നു ഒരാള്‍ എലിസബത്തിനോട് ചോദിച്ചത്. വട്ടവട ആന്‍ഡ് മൂന്നാര്‍ എന്ന ക്യാപ്ഷനോടെയായി പങ്കുവെച്ച വീഡിയോയുടെ താഴെയായിരുന്നു ചോദ്യം.

ആക്ച്വലി ഞാന്‍ പ്രഗ്‌നന്റല്ല, ചേട്ടന്റെ ഫിലിമിന്റെ ഓഫീസ് പൂജ കഴിഞ്ഞ ഫോട്ടോ ഇട്ടു. ഗുഡ് ന്യൂസ് കമിങ്ങ് സൂണ്‍ എന്ന് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. അപ്പോള്‍തൊട്ട് ന്യൂസ് വരാന്‍ തുടങ്ങിയതാണ് ഞാന്‍ പ്രഗ്‌നന്റാണെന്ന്. ആ വാര്‍ത്ത വന്നിട്ട് ഒന്നര വര്‍ഷമായെന്നുമായിരുന്നു എലിസബത്തിന്റെ മറുപടി.

നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒന്നും അത്ര സജീവം ആയിരുന്നില്ല എലിസബത്ത്. എന്നാല്‍ ബാലയ്‌ക്കൊപ്പം വീഡിയോയിലും ഫോട്ടോകളിലും എത്താറുണ്ട് ഈ താരം. എലിസബത്തിനും ആരാധകര്‍ ഏറെയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72799/i-am-not-pregnant-elizabeths-answer-to-the-person-who-asked-how-many-months-had-passed)