---
title: "പൊട്ടാറ്റോ വടയുമായി വിദ്യാ ബാലന്‍; വൈറലായി വീഡിയോ"
english_title: "Vidya Balan with Potato Vada; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72764/vidya-balan-with-potato-vada-the-video-went-viral"
published_at: "2022-10-06T10:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e5b100af67_vidhya.jpg"
keywords: []
---

# പൊട്ടാറ്റോ വടയുമായി വിദ്യാ ബാലന്‍; വൈറലായി വീഡിയോ

> **Lead Summary:** ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് വിദ്യാ ബാലന്‍. മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടിയാണ് ഈ 43-കാരി. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് വിദ്യ.

## Article Content

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് വിദ്യാ ബാലന്‍. മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടിയാണ് ഈ 43-കാരി. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് വിദ്യ.

5.2 മില്ല്യണ്‍ ഫോളോവേഴ്സ് ആണ് വിദ്യക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. വിദ്യയുടെ പോസ്റ്റുകളൊക്കെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. സാരികളോടുള്ള വിദ്യയുടെ പ്രിയം വളരെ പ്രശസ്തമാണ്.

എന്നാല്‍ അതുപോലെ തന്നെ വിദ്യക്ക് ഇഷ്ടമുള്ളതാണ് ഭക്ഷണങ്ങള്‍. ഇഷ്ട ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളൊക്കെ താരം ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൊട്ടാറ്റോ വട കഴിക്കുന്നതിന്‍റെ വീഡിയോ ആണ് വിദ്യ പങ്കുവെച്ചിരിക്കുന്നത്.

[**https://www.instagram.com/reel/CjTKF7ZDOue/?utm_source=ig_embed&ig_rid=2a680185-6b50-4352-9b88-c8dab275fd0d**](https://www.instagram.com/reel/CjTKF7ZDOue/?utm_source=ig_embed&ig_rid=2a680185-6b50-4352-9b88-c8dab275fd0d)

ഒരു പ്ലേറ്റില്‍ നിറയെ നല്ല ചൂടുള്ള പൊട്ടാറ്റോ വടകളാണ് കാണുന്നത്. 'ബട്ടാറ്റ വട' എന്നാണ് മഹാരാഷ്ട്രയില്‍ ഈ സ്നാക് അറിയപ്പെടുന്നത്.

വേവിച്ച ഉരുളക്കിഴങ്ങ് മസാല ചേര്‍ത്ത് കടലമാവില്‍ മുക്കി പൊരിച്ചു എടുക്കുകയാണ് ചെയ്യുന്നത്. വീഡിയോ ഇതുവരെ 794000 ആളുകളാണ് കണ്ടത്. 82200 ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/72764/vidya-balan-with-potato-vada-the-video-went-viral)