ഫ്രഞ്ച് ഫ്രൈസിനൊപ്പം മയൊണൈസ് അല്ല! വൈറലായി ഒരു ഫുഡ് കോംബോ

ഫ്രഞ്ച് ഫ്രൈസിനൊപ്പം മയൊണൈസ് അല്ല! വൈറലായി ഒരു ഫുഡ് കോംബോ
Oct 5, 2022 11:11 PM | By Anjana Shaji

നല്ല ചൂടുള്ള , ക്രിസ്പിയായ ഫ്രഞ്ച് ഫ്രൈസും മയൊണൈസും നല്ലൊരു കോംബോ ആണ്, അല്ലേ? മിക്കവര്‍ക്കും ഏറെ ഇഷ്ടമുള്ളൊരു സ്നാക്ക് ആണ് ഫ്രൈസ്. ഫ്രൈസ് മാത്രമായാല്‍ അധികപേര്‍ക്കും ഇഷ്ടമല്ല. കൂടെ മയൊണൈസ് കൂടിയുണ്ടെങ്കിലേ രസമുള്ളൂ.

Advertisement

പ്രത്യേകിച്ച് കുട്ടികളാണ് ഇതിന്‍റെ ആരാധകര്‍. മയൊണൈസ് അല്ലെങ്കില്‍ സോസ് ആണ് ഫ്രൈസിന്‍റെ മറ്റൊരു കോംബോ. ഇതും മിക്കവര്‍ക്കും ഇഷ്ടമാണ്. എങ്കിലും മയൊണൈസ് തന്നെ ഏറ്റവും ഡിമാൻഡ് ഉള്ള താരം.

എന്നാല്‍ ഇവിടെയിതാ ഇതൊന്നുമല്ലാത്ത കോംബോ ആണ് ഫ്രൈസിനൊപ്പം കാണുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡ‍ിയയില്‍ വലിയ രീതിയില്‍ ശ്രദ്ധേയമാകാറുണ്ട്. പ്രത്യേകിച്ച് പാചകപരീക്ഷണങ്ങള്‍- ഫുഡ് കോംബോയിലെ പരീക്ഷണങ്ങള്‍ എന്നിവയെല്ലാം.

എന്നാല്‍ ചിലപ്പോഴെങ്കിലും അസാധാരണമായ ഭക്ഷണ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഫ്രഞ്ച് ഫ്രൈസിനൊപ്പം ഐസ്ക്രീം കഴിക്കുന്ന ഫുഡ് വ്ളോഗറാണ് വീഡിയോയില്‍ കാണുന്നത്.

കഴിച്ചുതുടങ്ങുമ്പോള്‍ അത്ര താല്‍പര്യമൊന്നും കാണിക്കുന്നില്ലെങ്കിലും പിന്നീട് ഇത് കൊള്ളാമെന്ന അഭിപ്രായത്തിലേക്കാണിവര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ നിരവധി പേരാണ് ഈ വിചിത്രമായ ഫുഡ് കോംബോയെ കമന്‍റ് ബോക്സില്‍ വിമര്‍ശിച്ചിരിക്കുന്നത്.

എന്തിനാണ് ഇത്രയും വിചിത്രമായ ഫുഡ് കോംബോകളെല്ലാം പരീക്ഷിക്കുന്നത്, ഇവയില്‍ എന്താണിത്ര രസം എന്നെല്ലാം ആളുകള്‍ ചോദിക്കുന്നു. എങ്കിലും ധാരാളം പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. മിക്കവരും ഫുഡ് വ്ളോഗറെ വിമര്‍ശിച്ചുകൊണ്ട് തന്നെയാണ് അഭിപ്രായം പങ്കുവച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

രസകരമായ വീഡിയോ ഒന്നുകാണാം...

https://www.instagram.com/reel/CizJ2z2A0iq/?utm_source=ig_embed&ig_rid=277090e9-8aad-4381-b73b-960909c3bb63

മുമ്പും ഫുഡ് വ്ളോഗര്‍മാരുടെ ഇത്തരത്തിലുള്ള അസാധാരണമായ ഫുഡ് കോംബോ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേടി വൈറലായിട്ടുണ്ട്.

Not Mayonnaise with French Fries! A food combo that went viral

Next TV

Related Stories
52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി

Dec 2, 2022 03:42 PM

52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി

52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി...

Read More >>
ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച് ആർഎസ്പിസിഎ

Dec 2, 2022 03:34 PM

ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച് ആർഎസ്പിസിഎ

ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച്...

Read More >>
ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ വൈറൽ

Dec 1, 2022 02:24 PM

ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ വൈറൽ

ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ...

Read More >>
നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു

Dec 1, 2022 12:04 PM

നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു

ബിഹാറിൽ നിന്നുള്ള ഒരാൾ നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു. ഒടുവിൽ ഒരു അളിയൻ സത്യം കണ്ടുപിടിച്ചു....

Read More >>
എണ്ണക്കപ്പലിന്റെ അടിഭാ​ഗത്തിരുന്ന് 11 ദിവസത്തെ യാത്ര, പിന്നിട്ടത് 5000 കിലോമീറ്റർ

Dec 1, 2022 11:03 AM

എണ്ണക്കപ്പലിന്റെ അടിഭാ​ഗത്തിരുന്ന് 11 ദിവസത്തെ യാത്ര, പിന്നിട്ടത് 5000 കിലോമീറ്റർ

എണ്ണക്കപ്പലിന്റെ പുറത്തുള്ള റഡറിൽ ഇരുന്നുകൊണ്ട് 11 ദിവസത്തെ യാത്ര, മൂന്ന് കുടിയേറ്റക്കാർ ആശുപത്രിയിൽ....

Read More >>
മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന്; വൈറലായി വീഡിയോ

Dec 1, 2022 08:38 AM

മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന്; വൈറലായി വീഡിയോ

മുത്തച്ഛനൊപ്പം പാട്ടുപാടാൻ ശ്രമിക്കുകയാണ് ഈ കുരുന്ന്....

Read More >>
Top Stories