ബറോസ് പൂജയ്ക്ക് മമ്മൂട്ടി വച്ച ഈ ഗ്ലാസിന് 34 വര്‍ഷത്തെ പഴക്കം; 'ആദ്യമായി വച്ചത് മോഹന്‍ലാലിന്റെ കല്യാണത്തിന്' - മമ്മൂട്ടി

ബറോസ് പൂജയ്ക്ക് മമ്മൂട്ടി വച്ച ഈ ഗ്ലാസിന് 34 വര്‍ഷത്തെ പഴക്കം; 'ആദ്യമായി വച്ചത് മോഹന്‍ലാലിന്റെ കല്യാണത്തിന്' - മമ്മൂട്ടി
Oct 5, 2022 09:29 PM | By Anjana Shaji

സിനിമയില്‍ മാത്രമല്ല മറ്റ് ചടങ്ങുകള്‍ക്കും മമ്മൂട്ടി ധരിക്കുന്ന വസ്‍ത്രങ്ങളും ലുക്കും ശ്രദ്ധ നേടാറുണ്ട്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമായ 'ബറോസി'ന്റെ ലോഞ്ചിന് മമ്മൂട്ടിയുടെ ലുക്ക് ആകര്‍ഷകമായിരുന്നു.

Advertisement

മമ്മൂട്ടി ധരിച്ച ഗ്ലാസും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ കൂളിംഗ് ഗ്ലാസിനെ കുറിച്ച് രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി. മോഹൻലാലിന്റെ കല്യാണത്തിന് താൻ വെച്ച അതേ കണ്ണാടിയായ 'ബറോസി'ന്റെ പൂജയ്‍ക്കും വെച്ചതെന്ന് മമ്മൂട്ടി.


'റോഷാക്ക്' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രോഗ്രാമിലാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. 'റോഷാക്കി'ല്‍ അഭിനയിച്ച സഞ്‍ജു ശിവ്‍റാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി.

പഴയ ഡ്രസുകളും താന്‍ സൂക്ഷിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.1993ല്‍ മുഹമ്മദ് അലിക്ക് ഒപ്പം ഫോട്ടോ എടുത്തപ്പോള്‍ ഇട്ടിരുന്ന ഷര്‍ട്ട് ഇപ്പോഴുമുണ്ട്. കഴിഞ്ഞയാഴ്ചയും താന്‍ അത് ഇട്ടിരുന്നുവെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടിയുടെ തുറന്ന് പറച്ചില്‍ കേട്ട് അതിശയിക്കുകയാണ് ആരാധകര്‍. ഒരു ഷോ ഗ്ലാസ് വരെ ഇത്രയും വര്‍ഷം സൂക്ഷിക്കുന്ന ഇങ്ങേര്‍ ഒകെ ആണ് ശരിക്കും ഫാഷന്‍ ഫ്രീക്ക് എന്നാണ് ആരാധകര്‍ പറയുന്നത്.

ഒക്ടോബര്‍ ഏഴിനാണ് 'റോഷാക്ക്' റിലീസ് ചെയ്യുന്നത്. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് 'കെട്ട്യോളാണ് എന്റെ മാലാഖ' ഫെയിം നിസാം ബഷീർ ആണ്. തിരക്കഥ ഒരുക്കുന്നത് 'അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്‍ദുൾ ആണ്.


നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീത സംവിധാനം മിഥുൻ മുകുന്ദൻ. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിൽ മമ്മൂട്ടിയെയും സഞ്ജു ശിവ്‍റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. പ്രോജക്ട് ഡിസൈനർ ബാദുഷ.


'ലൂക്ക് ആന്‍റണി' എന്ന ഏറെ നി​ഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്.

കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,ആർഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.

This glass that Mammootty placed for Burroughs Puja is 34 years old; 'The first thing was for Mohanlal's wedding' - Mammootty

Next TV

Related Stories
‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

Dec 1, 2022 10:47 PM

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ...

Read More >>
ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

Dec 1, 2022 10:20 PM

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ...

Read More >>
ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും;  ബാല പറയുന്നു

Dec 1, 2022 11:52 AM

ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും; ബാല പറയുന്നു

ഏറ്റവും പുതിയതായി സിനിമയുടെ റിലീസിന് ശേഷം മകളെ കുറിച്ചും ആദ്യഭാര്യയെ കുറിച്ചും ബാല പറഞ്ഞ കാര്യങ്ങള്‍ വലിയ...

Read More >>
അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

Dec 1, 2022 11:32 AM

അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

തനിക്ക് ശരി തെറ്റുകളിൽ പലപ്പോഴും സംശയം തോന്നാറുണ്ടെന്ന് നവ്യ പറയുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അഭിപ്രായം പറയുന്നതിൽ നിന്ന് താൻ പിന്നോട്ട്...

Read More >>
ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

Dec 1, 2022 10:44 AM

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍...

Read More >>
'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

Nov 30, 2022 08:49 PM

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി...

Read More >>
Top Stories