---
title: "ഇന്ദ്രജിത്തിന്റെ ക്ലിക്കില്‍ മോഹൻലാലിന്റെ കിടിലൻ ഫോട്ടോ; ചിത്രം കാണാം "
english_title: "Mohanlal's cool photo in Indrajith's click; See the picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72679/mohanlals-cool-photo-in-indrajiths-click-see-the-picture"
published_at: "2022-10-05T19:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d8cf894f84_mohanlal.jpg"
keywords: []
---

# ഇന്ദ്രജിത്തിന്റെ ക്ലിക്കില്‍ മോഹൻലാലിന്റെ കിടിലൻ ഫോട്ടോ; ചിത്രം കാണാം 

> **Lead Summary:** **'റാ**മി'ന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍. മഹാമാരിക്കാലം തീര്‍ത്ത പ്രതിസന്ധികളെല്ലാം മറികടന്ന് വീണ്ടും ആരംഭിച്ച ചിത്രമാണ് 'റാം'.

## Article Content

**'റാ**മി'ന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍. മഹാമാരിക്കാലം തീര്‍ത്ത പ്രതിസന്ധികളെല്ലാം മറികടന്ന് വീണ്ടും ആരംഭിച്ച ചിത്രമാണ് 'റാം'.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മോഹൻലാല്‍ സാമൂഹ്യമാധ്യമങ്ങളിലും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാല്‍ ഇന്ന് പങ്കുവെച്ചിരിക്കുന്നത്.

'റാമി'ല്‍ ഒപ്പം അഭിനയിക്കുന്ന ഇന്ദ്രജിത്ത് ആണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്നും മോഹൻലാല്‍ എഴുതിയിരിക്കുന്നു. യുകെയിലാണ് ചിത്രം ചിത്രീകരണം പുരോഗമിക്കുന്നത്. തൃഷ നായികയാകുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന 'റാം' ആക്ഷനും പ്രാധാന്യം നല്‍കുന്ന ഒന്നായിരിക്കും. യുവസംവിധായകരുമായും മോഹൻലാല്‍ കൈകോര്‍ക്കുന്നുവെന്ന അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരുന്നു.

ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള 'റാം' പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല.

'മോണ്‍സ്റ്റര്‍', 'എലോണ്‍, 'റാം', എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. 'പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് 'മോണ്‍സ്റ്ററി'ന്റെ തിരക്കഥാകൃത്തും.

ഒക്ടോബര്‍ 21ന് ആയിരിക്കും 'മോണ്‍സ്റ്റര്‍' റിലീസ് ചെയ്യുക. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

'ബറോസ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു. 'വൃഷഭ' ഒരു ചിത്രവും മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷനും ഇമോഷണും ചേര്‍ന്ന ഒരു ബഹുഭാഷ ചിത്രമായിരിക്കും ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72679/mohanlals-cool-photo-in-indrajiths-click-see-the-picture)