അനു ജോസഫും സാന്ത്വനത്തിലെ അഞ്ജലിയും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടായിരുന്നോ?

അനു ജോസഫും സാന്ത്വനത്തിലെ അഞ്ജലിയും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടായിരുന്നോ?
2021-10-26T12:09:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് 'സാന്ത്വനം'. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര ചുരുങ്ങിയ കാലം കൊണ്ടാണ് മിനി സ്ക്രീൻ പ്രേക്ഷകർ ഏററെടുത്തത്. പാണ്ഡ്യൻ സ്റ്റോർസ് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പായാണ് സാന്ത്വനം ഒരുക്കിയിട്ടുള്ളത്. ടിആർപി റേറ്റിങ്ങിൽ കുടുംബവിളക്കിന് തൊട്ടു പിന്നാലെ തന്നെയാണ് ഇപ്പോള്‍ സാന്ത്വനമുള്ളത്. ഇപ്പോഴിതാ സാന്ത്വനത്തിലെ നടി ഗോപികയുടെ പുതിയൊരു വിശേഷം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

സിനിമകളിലൂടേയും പരമ്പരകളിലൂടേയും മലയാളികള്‍ ഏറ്റെടുത്ത നടി ചിപ്പി ആണ് സാന്ത്വനം പരമ്പരയിൽ കേന്ദ്ര കഥാപാത്രമായുള്ളത്. അതോടൊപ്പം തന്നെ തുല്യപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളായി രാജീവ് പരമേശ്വർ ഉള്‍പ്പെടെയുള്ളവർ‍ പരമ്പരയിലുണ്ട്. അക്കൂട്ടത്തിലൊരാളാണ് പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോപിക അനിൽ.

പരമ്പരയിലെ ജനപ്രിയ കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലി എന്ന പേരിലാണ് ഈ ജോഡിയെ ആരാധകർ ഏറ്റെടുത്തത്. ഇവരുടെ പ്രണയം മുഹൂർത്തങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്. സജിൻ എന്ന നടനാണ് ശിവൻ എന്ന കഥാപാത്രത്തെ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

തൻ്റെ “മകളുടെ ചേച്ചി” എന്നാണ് ഗോപികയെ അനു പരിചയപ്പെടുത്തിയിരിക്കുന്നത്. ഗോപികയുടെ അനുജത്തി കീർത്തന 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിൽ അനുവിൻ്റെ മകളായി അഭിനയിച്ചിരുന്നു. ഈ ബന്ധംകൊണ്ടാണ് അനു, ഗോപികയെ തന്‍റെ 'മകളുടെ ചേച്ചി' എന്ന് വിളിച്ചത്. ബാലേട്ടൻ, മയിലാട്ടം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ ഗോപിക, കബനി എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്തേക്ക് എത്തിയത്. ആയു‍ർവേദ ഡോക്ട‍ര്‍ കൂടിയാണ് ഗോപിക.

ഇപ്പോഴിതാ ഗോപികയുമൊത്തുള്ള നടി അനു ജോസഫിന്‍റെ വീഡിയോ വൈറലായിരിക്കുകയാണ്. അനു തന്‍റെ യൂട്യൂബ് ചാനൽ വഴിയാണ് 'ഉത്തരങ്ങളുമായി സാന്ത്വനത്തിലെ അഞ്ജലി' എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനുവും ഗോപികയും തമ്മിലുള്ളൊരു ബന്ധവും വീഡിയോയിൽ അനാവരണം ചെയ്യുന്നുണ്ട്.

Content Highlight: Was there such a connection between Anu Joseph and Anjali in consolation?

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup