---
title: "നന്ദുവിന് പിന്നാലെ പ്രഭുലാലും യാത്രയായി; ആദരാഞ്ജലി അര്‍പ്പിച്ച് സീമ"
english_title: "Prabhulal also left after Nandu; Seema paid tribute"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72579/prabhulal-also-left-after-nandu-seema-paid-tribute"
published_at: "2022-10-05T12:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d25ac1dd39_seema_and_prathudev.jpg"
keywords: []
---

# നന്ദുവിന് പിന്നാലെ പ്രഭുലാലും യാത്രയായി; ആദരാഞ്ജലി അര്‍പ്പിച്ച് സീമ

> **Lead Summary:** നന്ദുവിന് പിന്നാലെ പ്രഭുലാലും യാത്രയായി. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു പ്രഭുലാല്‍ ഇന്നാണ് അന്തരിച്ചത് . ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് എത്തുന്നത്.

## Article Content

നന്ദുവിന് പിന്നാലെ പ്രഭുലാലും യാത്രയായി. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു പ്രഭുലാല്‍ ഇന്നാണ് അന്തരിച്ചത് . ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് എത്തുന്നത്.

നടി സീമയും ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റ പങ്കുവെച്ചു. ജീവിതം എപ്പോളും അങ്ങനെ ആണല്ലോ ..മോനെ എന്താണ് പറയേണ്ടത് ..സ്‌നേഹിക്കുന്നവര്‍ ഓരോരുത്തരായി കൊഴിയുന്നുവെന്ന് സീമ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

പ്രഭുയാത്രയായി .. നന്ദുട്ടനെ പോലെ അപ്രതീക്ഷിത വിയോഗം ..സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു എറെയുണ്ടായിരുന്നു ഈ രാജകുമാരന് . കുറച്ചു നാള്‍ മുന്നേ അവനെ കാണുമ്പോള്‍ വേദനയിലും ചിരിയോടെയാണ് എന്നെ സ്വീകരിച്ചത് .. അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു ..

ജീവിതം എപ്പോളും അങ്ങനെ ആണല്ലോ ..മോനെ എന്താണ് പറയേണ്ടത് ..സ്‌നേഹിക്കുന്നവര്‍ ഓരോരുത്തരായി കൊഴിയുന്നു ..ഒന്നും പറയാനില്ല, വാക്കുകള്‍ മുറിയുന്നു ആദരാഞ്ജലികള്‍ എന്നാണ് സീമ ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72579/prabhulal-also-left-after-nandu-seema-paid-tribute)