---
title: "ആഗ്രഹമുണ്ടെങ്കിൽ പോലും വീട്ടുകാരുടെ മുന്നിൽ നിന്നും കാണില്ല; ജയസൂര്യ പറയുന്നു "
english_title: "Jayasurya's words about sex education are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/72540/jayasuryas-words-about-sex-education-are-going-viral"
published_at: "2022-10-05T07:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ceb775f3dd_jayasurya.jpg"
keywords: []
---

# ആഗ്രഹമുണ്ടെങ്കിൽ പോലും വീട്ടുകാരുടെ മുന്നിൽ നിന്നും കാണില്ല; ജയസൂര്യ പറയുന്നു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയസൂര്യ. ഇപ്പോൾ സെക്സ് എജുക്കേഷൻ എന്ന വിഷയത്തെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകൾ ആണ് ചർച്ചയായി മാറിയിരിക്കുന്നത്. അടുത്തിടെ ഇദ്ദേഹം നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയസൂര്യ. ഇപ്പോൾ സെക്സ് എജുക്കേഷൻ എന്ന വിഷയത്തെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകൾ ആണ് ചർച്ചയായി മാറിയിരിക്കുന്നത്. അടുത്തിടെ ഇദ്ദേഹം നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

സെക്സ് എഡ്യൂക്കേഷൻ വീടുകളിൽ തന്നെ നൽകണം എന്നാണ് ഇദ്ദേഹം പറയുന്നത്. തന്റെ മകനുമായി താൻ വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. എല്ലാ കാര്യങ്ങളും മകൻ തന്നോട് പറയാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ നമ്മൾ മാതാപിതാക്കൾ വീടുകളിൽ വെച്ച് തന്നെ മാറ്റിയെടുക്കണം എന്നാണ് ജയസൂര്യ പറയുന്നത്.

പല വീടുകളിലും ആളുകൾ ഇത്തരം കാര്യങ്ങൾ സംസാരിക്കാറില്ല എന്നും എന്നാൽ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന വ്യത്യാസം നോക്കാതെ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നമ്മൾ നൽകിയിരിക്കണം എന്നുമാണ് ഇദ്ദേഹം പറയുന്നത്. വീട്ടുകാർ ഇത്തരം കാര്യങ്ങൾ കുട്ടികളുമായി തുറന്നു സംസാരിക്കണം എന്നാണ് ഇദ്ദേഹം പറയുന്നത്.

ഇത്തരം വിഷയങ്ങളിൽ സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന അറിവുകൾ ആയിരിക്കും എപ്പോഴും കുട്ടികൾക്ക് ഉണ്ടാവുക. അതുകൊണ്ടുതന്നെ തെറ്റായ കാര്യങ്ങൾ ആണ് പഠിക്കുന്നത് എങ്കിൽ പോലും ഇതൊക്കെ ശരിയാണ് എന്ന ഒരു ധാരണ കുട്ടികൾക്ക് ഉണ്ടാകും.

കുട്ടികളെ അത് വലിയ രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. അവർ പിന്നീട് അത്തരം പാതകളിലൂടെ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളൊക്കെ വീട്ടിൽ നിന്നും കൊടുക്കാൻ സാധിച്ചാൽ അത് വളരെ നല്ല കാര്യമാണ് എന്നാണ് ജയസൂര്യ പറയുന്നത്.

നമ്മൾ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും പറഞ്ഞു കൊടുത്തില്ല എങ്കിൽ കുട്ടികൾ വഴി തെറ്റി പോകും എന്നും പണ്ടൊക്കെ വീടുകളിൽ നിന്നും റൊമാൻറിക് വീഡിയോകൾ കാണുവാൻ പോലും നമുക്ക് ഭയമായിരിക്കും എന്നും ഒക്കെയാണ് ഇദ്ദേഹം പറയുന്നത്.

ആഗ്രഹമുണ്ടെങ്കിൽ പോലും വീട്ടുകാരുടെ മുന്നിൽ നിന്നും കാണില്ല. എന്നാൽ എൻറെ മകൻ എന്റെ മുന്നിൽ ഇരുന്ന് റൊമാൻറിക് വീഡിയോ ഒക്കെ കാണാറുണ്ട്. ഇതിന് കാരണം അത്തരത്തിലുള്ള ഒരു സൗഹൃദം താൻ മകനുമായി ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നതാണ് എന്ന് ജയസൂര്യ പറയുന്നു. വീട്ടുകാർ അറിയരുത് എന്ന ഒരു സാധനം തൻറെ വീട്ടിൽ ഇല്ല എന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/72540/jayasuryas-words-about-sex-education-are-going-viral)