---
title: "പര്‍ദ്ദ ധരിച്ച് കാസര്‍ഗോഡ് ടൗണിലൂടെ നടന്ന് നടന്‍; താരത്തിന്റെ പുതിയ സ്റ്റൈല്‍ വൈറല്‍"
english_title: "Actor walking through Kasaragod town wearing a veil; The star's new style is viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72539/actor-walking-through-kasaragod-town-wearing-a-veil-the-stars-new-style-is-viral"
published_at: "2022-10-05T07:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ce8504d0f5_sunny.jpg"
keywords: []
---

# പര്‍ദ്ദ ധരിച്ച് കാസര്‍ഗോഡ് ടൗണിലൂടെ നടന്ന് നടന്‍; താരത്തിന്റെ പുതിയ സ്റ്റൈല്‍ വൈറല്‍

> **Lead Summary:** മലയാളത്തിലെ പ്രിയ നടന്മാരില്‍ ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്റ് ഷോ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടെന്ന് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.

## Article Content

മലയാളത്തിലെ പ്രിയ നടന്മാരില്‍ ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്റ് ഷോ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടെന്ന് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.

സഹനടനായി അരങ്ങേറ്റം കുറിച്ച താരം നായകനായും മാറിയിരുന്നു. നിര്‍മ്മാണത്തിലേക്കും സണ്ണി വെയ്ന്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം, സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ താരത്തിനുണ്ട്.

**

ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാസര്‍ഗോഡ് നഗരത്തിലൂടെ പര്‍ദ്ദ ധരിച്ച് നടന്നുപോകുന്ന സണ്ണി വെയ്‌ന്റെ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘സണ്ണി ഇച്ചായാ’ എന്ന് ആരാധകന്‍ വിളിക്കുമ്പോള്‍ തിരിഞ്ഞുനോക്കി കൈവീശി കാണിക്കുന്ന താരത്തെ വിഡിയോയില്‍ കാണാം. കറുത്ത ഗോള്‍ഡന്‍ വര്‍ക്കുകളുള്ള പര്‍ദ്ദയാണ് സണ്ണിയുടെ വേഷം.

അതേസമയം പര്‍ദ്ദ ധരിച്ച് നടക്കുന്ന താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആയതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

[https://www.instagram.com/sunnywayn/?utm_source=ig_embed&ig_rid=8e1488a7-7941-4cd4-ba78-7cf913370517**](https://www.instagram.com/sunnywayn/?utm_source=ig_embed&ig_rid=8e1488a7-7941-4cd4-ba78-7cf913370517)

ഇപ്പോഴത്തെ പുള്ളാരുടെ ഓരോരോ ഫാഷനേ, എന്നാണ് ചിലര്‍ കമന്റായി കുറിക്കുന്നത്. അതേസമയം മൃദുല്‍ നായരുടെ പുതിയ ചിത്രമായ കാസര്‍ഗോള്‍ഡിന്റെ ചിത്രീകരണത്തിലാണ് സണ്ണി വെയ്ന്‍ ഇപ്പോള്‍. ഇതിന്റെ ഷൂട്ടിന്റെ ഭാഗമായിട്ടാണ് താരം പര്‍ദയില്‍ നടന്നത് എന്നാണ് സൂചന.

സണ്ണി വെയ്‌നിന് പുറമേ, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഖാരി എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സരിഗമ അവതരിപ്പിക്കുന്ന കാസര്‍ഗോള്‍ഡ് നിര്‍മ്മിക്കുന്നത് സൂരജ് കുമാറും റിന്നി ദിവാകറും ചേര്‍ന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72539/actor-walking-through-kasaragod-town-wearing-a-veil-the-stars-new-style-is-viral)