---
title: "ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്  മഹാലക്ഷ്മി"
english_title: "Mahalakshmi shared a picture with her husband."
publisher: "moviemax.in"
canonical_url: "https://moviemax.in/news/72533/mahalakshmi-shared-a-picture-with-her-husband"
published_at: "2022-10-05T06:54:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633cdce64584c_mahalakshmi.jpg"
keywords: []
---

# ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്  മഹാലക്ഷ്മി

> **Lead Summary:** അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേടിക്കൊണ്ടിരിക്കുന്ന വ്യക്തികളിൽ രണ്ടുപേർ ആണ് മഹാലക്ഷ്മിയും ഇവരുടെ ഭർത്താവ് രവീന്ദറും. തമിഴ് സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് മഹാലക്ഷ്മി.

## Article Content

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേടിക്കൊണ്ടിരിക്കുന്ന വ്യക്തികളിൽ രണ്ടുപേർ ആണ് മഹാലക്ഷ്മിയും ഇവരുടെ ഭർത്താവ് രവീന്ദറും. തമിഴ് സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് മഹാലക്ഷ്മി.

അടുത്തിടെ ആയിരുന്നു ഇവർ വിവാഹിത ആയത്. തമിഴ് സിനിമയിലെ മുതിർന്ന നിർമ്മാതാക്കളിൽ ഒരാൾ ആയിട്ടുള്ള രവീന്ദർ എന്ന വ്യക്തിയെ ആയിരുന്നു ഇവർ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹം കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

നിരവധി ആളുകൾ ആയിരുന്നു ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത് എങ്കിലും നിരവധി ആളുകൾ ഇവർക്ക് നേരെ വിമർശനവുമായി രംഗത്തെത്തി. ഇദ്ദേഹത്തിൻറെ കാശ് മാത്രം കണ്ടുകൊണ്ട് ആണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം ചെയ്തത് എന്നായിരുന്നു ഒരു വിഭാഗം ആളുകൾ പറഞ്ഞത്.

നിരവധി ആളുകൾ ആയിരുന്നു ബോഡി ഷേമിങ് കമന്റുകൾ നടത്തിക്കൊണ്ട് രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ ഇവർ ഇതൊന്നും കാര്യമാക്കാതെ ഇവരുടെ ജീവിതം ആസ്വദിച്ചു ജീവിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഇരുവരും ഏറ്റവും പുതിയ ഫോട്ടോ ആണ് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. മഹാലക്ഷ്മിയുടെ ചുംബനം ഏറ്റുവാങ്ങുന്ന ഇദ്ദേഹത്തിൻറെ ഫോട്ടോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

പതിവുപോലെ തന്നെ നിരവധി വിമർശന കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. നിനക്ക് കണ്ണ് ഇല്ലേ പെണ്ണേ എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. ഒരു നടി എന്നതിന് പുറമേ ഒരു അവതാരിക കൂടിയാണ് മഹാലക്ഷ്മി.

വിടിയും വരെ കാത്തിരു എന്ന സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള മഹാലക്ഷ്മിയായിരുന്നു. ഈ സിനിമ നിർമ്മിച്ചത് ആവട്ടെ രവീന്ദർ ആയിരുന്നു. ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇതുവരെ തമ്മിൽ പ്രണയത്തിൽ ആവുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/72533/mahalakshmi-shared-a-picture-with-her-husband)